Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ ഭരണ ഘടനയുടെ മുഖ്യ ശില്‍പിയായ അംബേദ്കര്‍

ഇന്ത്യന്‍ ഭരണ ഘടനയുടെ മുഖ്യ ശില്‍പിയായ അംബേദ്കര്‍

സജിത്ത് ചന്ദ്രന്‍

, ശനി, 18 ജനുവരി 2020 (16:16 IST)
ഇന്ത്യന്‍ ഭരണ ഘടനയുടെ മുഖ്യ ശില്‍പിയാണ് ഡോ ഭീമറാവു റാംജി അംബേദ്കര്‍. 1981 ല്‍ ഏപ്രില്‍ 14 ന് ബറോഡയില്‍ ജനിച്ച അബേദ്ക്കര്‍ അയിത്തജാതിയില്‍ ജനിച്ചതിന്‍റെ പേരിലുളള പീഡനങ്ങളെ നേരിട്ട് വിദ്യാഭ്യാസം നേടി. ബറോഡസര്‍ക്കാരിന്‍റെ സ്കോളര്‍ഷിപ്പോടെ അമേരിക്കയിലെ കൊളംബിയാ സര്‍വ്വകലാശാലയില്‍ നിന്ന് 1916 ല്‍ ഡോക്ടറേറ്റ്. 
 
ബറോഡയില്‍ മിലിട്ടറി സെക്രട്ടറിയായ അദ്ദേഹം ജോലി രാജിവെച്ച് 1918 ല്‍ സൈഡന്‍ ഹാം കോളേജില്‍ ധനശാസ്ത്രം പ്രൊഫസറായി. 1920 ല്‍ ലണ്ടനില്‍ പോയി. 1923 ല്‍ എം.എസ്.സിയും ഡോക്ടറേറ്റും നേടി തിരിച്ചെത്തി. ബോബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി.
 
ലണ്ടനില്‍ പോയ വര്‍ഷം തന്നെ മുകനായക് എന്ന മറാത്തി വാരിക ആരംഭിച്ച് അയിത്തജാതിക്കാരുടെ അവകാശങ്ങള്‍ക്കായി വാദിച്ചു. 1924 ല്‍ സ്ഥാപിച്ച ബഹിഷ്കൃതകാരിണിസഭ 1927 ല്‍ പിരിച്ചുവിട്ട് ഡിപ്രസ്ഡ് ക്ളാസ്സ് എഡ്യുക്കേഷന്‍ സൊസൈറ്റി ആരംഭിച്ചു. ബഹിഷ്കൃത ഭാരതി ദ്വൈമാസിക (1927) ല്‍ സ്ഥാപിച്ചു. മിശ്രവിവാഹവും മിശ്ര ഭോജനവും പ്രചരിപ്പിച്ചു. ഇതിന്‍റെ മുഖപത്രമായിരുന്നു സമത.
 
പൊതു കിണറില്‍ നിന്ന് അധഃസ്ഥിതര്‍ക്ക് വെളളമെടുക്കല്‍ , ക്ഷേത്രപ്രവേശനം തുടങ്ങിയവയ്ക്കായി നിരന്തര സത്യാഗ്രഹം, പ്രക്ഷോഭം, നിയമയുദ്ധം എന്നിവ നടത്തി. ബോംബെ നിയമസഭാംഗമായിരുന്ന(1926-34) അദ്ദേഹം 1935 ല്‍ പ്രൊഫസര്‍ ഓഫ് ജൂറീസ് പ്രൂഡന്‍സ് പദവി നേടി. 
 
ഇന്ത്യയുടെ അധഃകൃതരെ പ്രതിനിധീകരിച്ച് മൂന്നു വട്ടമേശ സമ്മേളനങ്ങളില്‍ പങ്കെടുത്തു. ഹിന്ദു മതത്തിനുളളില്‍ നിന്നു കൊണ്ട് അവകാശങ്ങള്‍ നേടിയെടുക്കാനാവില്ലെന്ന് കണ്ട് അനുയായികളെ മറ്റു മതങ്ങളില്‍ ചേരാന്‍ ഉദ്ബോധിപ്പിച്ചു. 1956 ഒക്ടോബര്‍ 14 ന് രണ്ടു ലക്ഷം അനുയായികളോടൊപ്പം ബുദ്ധമതത്തില്‍ ചേര്‍ന്നു.
 
1932 ല്‍ ഇന്ത്യന്‍ ലേബര്‍ പോര്‍ട്ട്, 1942 ല്‍ പട്ടികജാതി ഫെഡറേഷന്‍, 1945 ല്‍ ജനകീയ വിദ്യാഭ്യാസ സൊസൈറ്റി എന്നിവ സ്ഥാപിച്ചു. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ( 1942-46) നെഹ്റു മന്ത്രിസഭയില്‍ നിയമമന്ത്രി (1947) ആയിരുന്നു. 1951 ല്‍ മന്ത്രിസ്ഥാനം രാജിവെച്ചു. 1990 ല്‍ മരണാനന്തര ബഹുമതിയായി ഭാരത രത്നം നല്‍കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സബ് ടൈറ്റിലുകളില്ലാതെ വീഡിയോകൾ ആസ്വദിക്കാൻ പറ്റുന്നില്ല, പോൺസൈറ്റുകൾക്കെതിരെ പരാതി