Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിയൊരു അച്ഛനും ഈ വിധി ഉണ്ടാകരുതേ!...

നാടിനെ നടുക്കിയ ഒരു കൊലപാതക കഥയിലൂടെ...

ഇനിയൊരു അച്ഛനും ഈ വിധി ഉണ്ടാകരുതേ!...
, ചൊവ്വ, 20 ഡിസം‌ബര്‍ 2016 (14:49 IST)
മാതാപിതാക്കളോട് മക്കൾക്കുള്ള കടമയും കർത്തവ്യവും നിറവേറ്റാൻ ചില മക്കൾ പാടുപെടുമ്പോൾ മറ്റുചിലർ സ്വത്തിനും സമാധാനത്തിനും വേണ്ടി അവരെ ഇല്ലാതാക്കുന്നു. അങ്ങനെ സ്വത്തിനായി പിതാവിനെ കൊന്ന ചെങ്ങന്നൂർ സ്വദേശി ഷെറിൻ ഇന്ന് അഴികൾക്കുള്ളിലാണ്. കൊലപാതകം ചെയ്താൽ അതിനുള്ള ശിക്ഷ ദൈവമായിട്ട് നൽകിയിരിക്കും എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് ഷെറിൻ. അമേരിക്കൻ മലയാളിയായ ജോയ് ജോണിനെ കൊല ചെയ്ത സംഭവത്തിൽ ദിവസങ്ങൾക്കുള്ളിൽ പ്രതിയായ മകൻ ഷെറിനെ പിടിച്ച കേരള പൊലീസിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. 
 
കൊലപാതകം എന്തിനായിരുന്നു എന്ന് ചോദിച്ചവർ ഞെട്ടി - സ്വത്തിന് വേണ്ടി', എന്നായിരുന്നു ഷെറിന്റെ മറുപടി. രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം ഏതൊരു അച്ഛനെയും മകനേയും ഞെട്ടിക്കുന്നതാണ്. ഒരു പിതാവിനും ഇങ്ങനൊരു അവസ്ഥ ഉണ്ടാകരുതേ എന്നാണ് ആരും ചിന്തിച്ച് പോകുക. ജോയ് ജോണിനെ വെടിവെച്ച് കൊലചെയ്തതിന് ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച് ശരീരഭാഗങ്ങൾ വെട്ടി പലഭാഗങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
 
മെയ് 25നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. നിരവധി ശാസ്ത്രീയ തെളിവുകളുടേയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറ്റപത്രം പ്രകാരം കൊലപാതകം, തെളിവു നശിപ്പിക്കല്‍, അനധികൃതമായി ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഷെറിനെതിരെ ചുമത്തിയിട്ടുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഎസ് ആരുടെ ചോരയ്‌ക്കു വേണ്ടിയാണ് ദാഹിക്കുന്നത് ?; പിണറായി കരുത്തനായ നേതാവാണോ ? - പുതിയ പ്രസ്‌താവനയുമായി വെള്ളാപ്പള്ളി രംഗത്ത്