Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയോ ഒളിമ്പിക്സ്: സല്‍മാല്‍ ഖാന്‍ പുറത്ത്; എആര്‍ റഹ്മാനും സച്ചിനും ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസിഡര്‍

ഇന്ത്യന്‍ ഗുഡ്‌വിൽ അംബാസിഡർ സ്ഥാനത്ത് സച്ചിനും എ ആര്‍ റഹ്മാനും

Rio Olympics 2016
, തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (12:21 IST)
2016-ൽ ബ്രസീലെ റിയോ ഡി ജനീറോയിൽവെച്ച് ഓഗസ്റ്റ് 5 മുതൽ 21 വരെയാണ് മുപ്പത്തി ഒന്നാമത്തെ ഒളിമ്പിക്സ് മൽസരങ്ങള്‍ നടന്നത്. ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്ന സൗത്ത് സുഡാൻ, കൊസോവൊ എന്നിവയുൾപ്പെടെ 206 നാഷണൽ ഒളിമ്പിക് കമ്മറ്റികളിൽനിന്നായി പതിനൊന്നായിരത്തോളം കായികതാരങ്ങളാണ് ആ ഒളിമ്പിക്സിന്‍ പങ്കെടുത്തത് 
 
ബോളിവുഡ് താരം സൽമാൽ ഖാനെയായിരുന്നു 2016ലെ റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ഗുഡ്‌വിൽ അംബാസിഡറായി ആദ്യം തീരുമാനിച്ചത്. ആദ്യമായി ഒരു ബോളിവുഡ് താരം കായിക മേഖലയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ ഇന്ത്യയുടെ അംബാസിഡറാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സൽമാൻ അംബാസിഡർ സ്ഥാനത്തേക്ക് വരുന്നതിന് അസോസിയേഷനിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉയര്‍ന്നു. സുല്‍ത്താന്‍ എന്ന തന്റെ സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ അവസ്ഥയാണ് തനിക്കുണ്ടായതെന്ന പരാമര്‍ശം സല്‍മാന്‍ നടത്തിയിരുന്നു. 
 
എന്നാല്‍ ഒളിമ്പിക്‌സ് ഗുഡ്‌വില്‍ അംബാസിഡറാകുന്ന ഒരാള്‍ പറയാന്‍ പാടില്ലാത്ത വാക്കുകളാണ് സല്‍മാന്‍ പറഞ്ഞതെന്നും ഇന്ത്യന്‍ സ്‌പോര്‍ട്സിനെ അപമാനിക്കുകയാണ് സല്‍മാന്‍ ചെയ്തതെന്നു ഇത് ഒളിമ്പിക്‌സിന്റെ പ്രചാരണത്തിന് ദോഷം ചെയ്യുമെന്നും അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി രാകേഷ് ഗുപ്ത പറഞ്ഞു. തുടര്‍ന്നാണ് സല്‍മാനെ ഈ സ്ഥാനത്തുനിന്നു നീക്കിയത്.   
 
തുടര്‍ന്നാണ് ഗുഡ്‌വിൽ അംബാസിഡർ സ്ഥാനത്തേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻടെൻഡുക്കറേയും സംഗീതസംവിധായകൻ എ ആർ റഹ്മാനേയും പരിഗണിച്ചത്. ഇരുവർക്കും ഇത് സംബന്ധിച്ച് ഒളിമ്പിക്സ് അസോസിയേഷൻ കത്തയച്ചു. തുടര്‍ന്ന് അംബാസിഡറാകുന്നതില്‍ സമ്മതം അറിയിച്ചു കൊണ്ട് ഇരുവരും ഇന്ത്യന്‍ ഒളിംമ്പിക്സ് അസോസിയേഷന് കത്തെഴുതി. ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയായിരുന്നു മറ്റൊരു ഇന്ത്യന്‍ അംബാസിഡര്‍.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയത്തിനേക്കാൾ വലിയ ജയം; തോറ്റാലും നിങ്ങൾ ഞങ്ങടെ ചങ്കാണ്, ബ്ലാസ്റ്റേഴ്സിന്റെ കരുത്താണ് ഈ ആരാധകർ!