Select Your Language

Notifications

webdunia
webdunia
webdunia
webdunia

2018ൽ പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകൾ !

2018ൽ പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകൾ  !
, വ്യാഴം, 27 ഡിസം‌ബര്‍ 2018 (15:52 IST)
ഒരു വർഷം കഴിയുകയാണ്. ഒരോ രംഗത്തും ഒരോ മാറ്റങ്ങളും കുതിപ്പുകളും നടത്തിയ ഒരു വർഷമാണ് 2018. ഇന്ത്യൻ വിപണിയിൽ സ്മാർട്ട്ഫോണുകളുടെ വലിയ ശ്രേണി തീർത്ത ഒരു വർഷം കൂടിയാണ് 2018. ഈ വർഷം അവസാനിക്കുന്നതിന് മുന്നോടിയായി 2018ൽ പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകൾ ഏതെല്ലാമെന്ന് നോക്കാം. 
 
വൺ പ്ലസ് 6T

webdunia
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺ പ്ലസ് 2018ൽ പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. 6ജിബി റാം, 128ജിബി സ്റ്റോറേജ്, 8ജിബി റാം, 128ജിബി സ്റ്റോറേജ് , 8ജിബി റാം, 256ജിബി സ്റ്റോറേജ് എന്നിങ്ങനെ മുന്ന് വേരിയന്റുകളിലാണ് 6Tവിപണിയിലെത്തിയത് ഇവക്ക് യഥാക്രമം, 37,900, 41,999, 43,999 എന്നിങ്ങനെയാണ് ഇന്ത്യൻ വിപണിയിലെ വില. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവ ഫോണിന്റെ പ്രധാന സവിശേഷകളാണ്. ആൻഡ്രോയിഡ് 9 പൈയിലാണ് ഫോൺ പ്രവർത്തിക്കുക.

ഗൂഗിൾ പിക്സൽ 3XL

webdunia
2018ൽ പുറത്തിറങ്ങിയ മികച്ച ക്യാമറയുള്ള ഫോണുകളിലൊന്നാണ് ഗൂഗിളിന്റെ പികസൽ 3XL. 12.2 മെഗാപിക്സലിന്റെ സിംഗിൾ റിയർ ക്യാമറയാണ് ഗൂഗിൾ പിക്സ്ലിൽ മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 6.3 ഇഞ്ച് QHD+OLED സ്‌ക്രീൻ എടുത്തുപറയേണ്ട സവിശേഷത തന്നെയാണ്. 78,500 രൂപ ഫോണിന്റെ 64 ജി ബി വേരിയന്റിന്റെ വില. 128ജിബി വേരിയന്റിന് 87,500 രൂപയാണ് വില. 
 
ഹുവായി P20 പ്രോ 

webdunia
ട്രിപ്പിൾ റിയർ ക്യാമറ എന്ന ട്രൻഡിന് തുടക്കം കുറിച്ചത് ഹുവായിയുടെ P20 പ്രോയായിരുന്നു. 20എം പി മോണോക്രോം സെന്‍സര്‍, 40എം പി RGB സെന്‍സര്‍, 8എം പി ടെലിഫോട്ടോ സെന്‍സര്‍ എന്നിങ്ങനെ മൂന്ന് ക്യാമറകൾ ഫോണിൽ സജ്ജീരിച്ച ആദ്യ സ്മാർട്ട്ഫോണാത്. 24 എം പിയാണ് ഫോണിലെ സെൽഫി ക്യാമറ. 6.1 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് OLED ഡിസ്‌പ്ലേ, ഒക്ടാകോര്‍ കിരിന്‍ 970 പ്രോസസർ എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്. 
 
സാംസങ് ഗ്യാലക്സി നോട്ട് 9

webdunia
2018 പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് സാംസങ്ങിന്റെ ഗ്യാലക്സി നോട്ട് 9. ബ്ലുടൂത്ത് സംവിധാനത്തിൽ പ്രവർത്തിക്കുന്ന S-Pen, വാട്ടര്‍-കാര്‍ബണ്‍ സ്‌റ്റോറേജ് സിസ്റ്റം എന്നിവ ഫോണിന്റെ പ്രധാന സവിശേഷതയാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറാണ് ഫോണിനെ കരുത്ത്. ഫോണിന്റെ 128ജിബി വേരിയന്റിന് 67,900 രൂപയും, 512ജിബി വേരിയന്റിന് 84,900 രൂപയുമാണ് വിപണി വില. 
 
ഷവോമി പോക്കോ F1

webdunia
കുറഞ്ഞ വിലയിൽ അത്യാധുനിക സംവിധാനങ്ങളുമായാണ്. ഷവോമിയുടെ പോക്കോ F1 വിപണിയിൽ എത്തിയത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 12 എം പിയുടെ പ്രൈമറി സെൻസറും 5 എം പി യുടെ സെക്കൻഡറി സെൻസറുമടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളും, 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമാണ് ഫോണിലുള്ളത്. ഫോണിന്റെ 6ജിബി റാം128ജിബി വേരിയന്റിന് 19,999 രൂപയും 6ജിബി റാം 64ജിബി വേരിയന്റിന് 22,999 രൂപയും 8ജിബി റാം 256ജിബി വേരിയന്റിന് 27,999 രൂപയുമാണ് വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2018ല്‍ കേരളത്തില്‍ സംഭവിച്ച സുപ്രധാന സംഭവികാസങ്ങളും വിവാദങ്ങളും