2018 അതിവേഗമാണ് കടന്നുപോയതെന്ന് തോന്നാം. 2018 ലെ മികച്ച നടി ആരായിരിക്കുമെന്ന് ചോദിച്ചാല്‍ കൃത്യമായൊരു ഉത്തരം നല്‍കാനാവാതെ സിനിമാപ്രേമികള്‍ അങ്കലാപ്പിലാവുമെന്നുറപ്പാണ്. തിരിച്ചുവരവ് ഗംഭീരമാക്കിയവരും പുതുമുഖങ്ങളും തങ്ങളുടെ വേഷം മികച്ച രീതിയിലാണ് കൈകാര്യം ചെയ്തത്. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച അഭിനേത്രികൾ ആരെല്ലാമാണെന്ന് നോക്കാം.
നീണ്ട നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ നസിം തിരിച്ചെത്തിയ സിനിമയാണ് കൂടെ. നസ്രിയയുടെ വരവിന് ശേഷം സിനിമയത്തന്നെ താരം കവര്‍ന്നെടുക്കുകയായിരുന്നുവെന്നായിരുന്നു. ജെനിയെന്ന കുഞ്ഞനുജത്തിയെ നസ്രിയ മനോഹരമാക്കി.
ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദ്രൿസാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നിമിഷയുടെ മൂന്ന് ചിത്രങ്ങളാണ് ഈ വർഷം എത്തിയത്. ഈട, മംഗല്യം തന്തുനാനേന, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന നടിയായി നിമിഷ മാറി. നിമിഷനേരം കൊണ്ട് കഥാപാത്രമായി മാറുന്ന കഴിവുമായാണ് നിമിഷ സജയന്‍ മുന്നേറുന്നത്. ഈടയിലെ കഥാപാത്രം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.
കരിയര്‍ ബ്രേക്കായി മാറിയേക്കാവുന്ന ചിത്രങ്ങളുമായാണ് താരം ഇത്തവണയെത്തിയത്. ആമി, മോഹൻലാൽ, ഒടിയൻ എന്നീ മൂന്ന് ചിത്രങ്ങളാണ് ഇത്തവണ മഞ്ജുവിന്റേതായി എത്തിയത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ബയോപ്പിക്ക് സിനിമയായ ആമിയില്‍ ആമിയെ അവതരിപ്പിച്ചത് മഞ്ജു വാര്യരായിരുന്നു. പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും അഭിനയം മോശമായിരുന്നില്ല.
അമല്‍ നീരദ് ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു വരത്തന്‍. ഫഹദിന് മാത്രമല്ല ഐശ്വര്യ ലക്ഷ്മിക്കും തുല്യ പ്രാധാന്യം ലഭിച്ച സിനിമയായിരുന്നു ഇത്. ചിത്രത്തിലെ പ്രിയ എന്ന കഥാപാത്രത്തെ ശക്തമായി അവതരിപ്പിക്കുന്നതിൽ ഐശ്വര്യ വിജയിച്ചു.
ടൊവിനോ തോമസ് നായകനായ തീവണ്ടിയിലെ നായികയാണ് സംയുക്ത മേനോൻ. എന്നാൽ, സംയുക്തയുടെ അഭിനേത്രിയെ ഉപയോഗപ്പെടുത്തിയ മറ്റൊരു ചിത്രമായിരുന്നു ലില്ലി. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തിന് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ലില്ലി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അതിന്റെ പൂർണതയിൽ എത്തിക്കാൻ സംയുക്തയ്ക്ക് കഴിഞ്ഞു.
സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടര്‍ഷയില്‍ ഓട്ടോ ഡ്രൈവറായാണ് താരമെത്തിയത്. പതിവില്‍ നിന്നും വേറിട്ട് കഥാപാത്രവുമായി താരമെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
തൃഷയുടെ മലയാള അരങ്ങേറ്റ ചിത്രമായിരുന്നു ഹേയ് ജൂഡ്. അടുത്ത സുഹൃത്ത് കൂടിയായ നിവിന്‍ പോളിക്കൊപ്പമായിരുന്നു താരത്തിന്റെ വരവ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡിലൂടെയായിരുന്നു തൃഷയെത്തിയത്.