Webdunia - Bharat's app for daily news and videos

Install App

അക്ഷയതൃതീയയില്‍ സ്വര്‍ണം വാങ്ങിയാല്‍ എന്തൊക്കെ ഗുണങ്ങള്‍ !

Webdunia
തിങ്കള്‍, 6 മെയ് 2019 (20:52 IST)
സത്യയുഗത്തിലെ പ്രഥമ ദിവസമായിരുന്നു അക്ഷയതൃതീയ. വൈശാഖമാസത്തിലെ ശുക്ളപക്ഷ തൃതീയയാണ് ഇത്. ബലഭദ്രന്‍റെ ജന്മദിനമെന്ന പ്രത്യേകതയും ഉണ്ട്. അക്ഷയതൃതീയയില്‍ ചെയ്യുന്ന ദാനകര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കാത്ത ഒന്നായിരിക്കും. ശുഭകാര്യങ്ങള്‍ക്ക് ഇത് ധന്യമായ ദിവസമത്രേ. 
 
അക്ഷയതൃതീയ ദിവസം സൂര്യന്‍ അതിന്‍റെ പൂര്‍ണ്ണപ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷ ശാസ്ത്രപ്രകാരം ചന്ദ്രനും അതിന്‍റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ് ഈ ദിവസം നില്‍ക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു പ്രധാന വിശേഷദിനമാണിത്. വൈശാഖം ഗുരുവായൂരില്‍ പുണ്യമാസാമായാണ് ആചരിക്കുന്നത്. 
 
നമ്പൂതിരി കുടുംബങ്ങളിലെ വിധവകളായ അന്തര്‍ജനങ്ങള്‍ പണം, കുട, വിശറി തുടങ്ങി എന്തെങ്കിലും ദാനം ചെയ്തശേഷമേ ഈ ദിവസം ജലപാനം ചെയ്യുകയുള്ളൂ. വിശേഷമായ എല്ലാ കാര്യങ്ങളും ആരംഭിയ്ക്കാന്‍ ഏറ്റവും നല്ല ദിവസമാണ് അക്ഷയതൃതീയ. 
 
അക്ഷയ തൃതീയയുടെ പുതിയ മുഖം ആഭരണ കമ്പനികളുടെ പരസ്യമാണ്. അക്ഷയ തൃതീയ ദിനത്തില്‍ ഒരു ഗ്രാം പൊന്നെങ്കിലും എല്ലാവരെയും കൊണ്ട് വാങ്ങിപ്പിക്കാനുള്ള ശ്രമത്തിലാണ് ജ്വല്ലറികള്‍. 
 
വൈശാഖ മാസത്തിന്‍റെ മൂന്നാം നാളില്‍ വരുന്ന അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പ്പണര്‍ത്തിനു പറ്റിയ ദിനമാണ്. ഗംഗാസ്നാനം, യവനഹോമം, യവഭക്ഷണം തുടങ്ങിയവയ്ക്കും ശ്രേഷ്ഠമായി വിലയിരുത്തുന്നു.
 
അക്ഷയ തൃതീയയില്‍ ചെയ്യുന്ന ദാന ധര്‍മ്മങ്ങള്‍ക്ക് ശാശ്വതമായ ഫല സിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. 
 
അക്ഷയതൃതീയ ദിനം പരശുരാമന്‍റെ ജനനദിനമാണെന്നുള്ളതാണ് മറ്റൊരു വിശ്വാസം. ക്ഷയിക്കാത്ത തീഥിയെന്നു കരുതുന്ന ഈ ദിനം കൃതായുഗത്തിന്‍റെ ആരംഭമാണ്. ദ്രൗപദിക്ക് കൃഷ്ണന്‍ നല്‍കിയ അക്ഷയപാത്രത്തിന്‍റെ ഫലമാണത്രേ അക്ഷയതൃതീയ ദിനത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക്.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments