ലൈംഗികബന്ധത്തിന് ശേഷം ഭര്‍ത്താവ് തളര്‍ന്നുറങ്ങുന്നു, ഭാര്യ എന്തുചെയ്യും?

തിങ്കള്‍, 18 മാര്‍ച്ച് 2019 (21:20 IST)
ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമായ ഘടകമാണ് ലൈംഗികബന്ധം. മനസ്സിനും ശരീരത്തിനും വ്യായാമവും ഉന്മേഷവും നല്‍കുന്നതാണ് ഇത്. എന്നാല്‍ മിക്ക പുരുഷന്മാരും ബന്ധപ്പെടലിന് ശേഷം തളര്‍ന്നുറങ്ങാറാണ് പതിവ്. എന്തുകൊണ്ടാണ് ഇത്രയേറെ ശാരീരിക ബലമുള്ള പുരുഷന്‍ ഈ പ്രവര്‍ത്തിക്ക് ശേഷം തളര്‍ന്നുറങ്ങുന്നതെന്ന് ആര്‍ക്കെങ്കിലും അറിയുമോ? പങ്കാളിയുടെ ഈ രീതിയിലുള്ള പെരുമാറ്റം പലപ്പോഴും സ്ത്രീകളില്‍ ഈ ബന്ധത്തിനോട് വിരക്തിയുളവാകാന്‍ കാരണമാകും. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നിന്ന് കരകയറാനായി എന്തെല്ലാം കാര്യങ്ങളാണ് പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
 
രാത്രി ഏറെ വൈകുന്നതിനു മുമ്പോ പുലര്‍കാലെയിലോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവുന്നതാണ്. രാത്രി ഏറെ വൈകിയുള്ള ബന്ധപ്പെടല്‍ പലപ്പോഴും പുരുഷനെ തളര്‍ത്തുന്നു. കൂടാതെ നിയന്ത്രണ വിധേയമല്ലാത്ത മദ്യപാനവും ലൈംഗിക ജീവിതത്തിലെ വില്ലനാണ്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ശാരീരികമായുള്ള ഊര്‍ജ്ജം കുറയുന്നതിന് കാരണമാകുകയും ചെയ്യും. അതുപോലെ ദിവസേന ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും പുരുഷനില്‍ ക്ഷീണമുണ്ടാകാന്‍ കാരണമാകുന്നു.
 
പുരുഷനെ ശാരീരികമായും മാനസികമായും തളര്‍ത്തുന്ന മറ്റൊന്നാണ് ടെന്‍ഷന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ പങ്കാളിയുടെ സ്‌നേഹപൂര്‍ണമായ സമീപനമുണ്ടെങ്കില്‍ ആ ടെന്‍ഷനില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ സാധിക്കും. സ്വയംഭോഗം ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി സ്വയംഭോഗം ചെയ്യുന്നതും പുരുഷനെ തളര്‍ത്തും. കിടപ്പറയില്‍ താന്‍ വളരെ കരുത്തനാണെന്ന് കാണിക്കുന്നതിനായി ചെയ്യുന്ന പല പരീക്ഷണങ്ങളും പലപ്പോഴും പുരുഷനെ തളര്‍ച്ചയിലേക്ക് നയിക്കാറുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഒരു മാസം ഏറ്റവും കുറഞ്ഞത് എത്ര ദിവസം വ്യായാമം ചെയ്താല്‍ നല്ല ഫലം കിട്ടും?