Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂറയിട്ടതിന് പിന്നാലെ ഗ്രാമം വിട്ടു പുറത്തു പോയാല്‍ മരണം സംഭവിക്കുമോ ?

കൂറയിട്ടതിന് പിന്നാലെ ഗ്രാമം വിട്ടു പുറത്തു പോയാല്‍ മരണം സംഭവിക്കുമോ ?

കൂറയിട്ടതിന് പിന്നാലെ ഗ്രാമം വിട്ടു പുറത്തു പോയാല്‍ മരണം സംഭവിക്കുമോ ?
, ശനി, 26 മെയ് 2018 (18:54 IST)
ഒരു കാലത്ത് നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ സന്തോഷവും ഐശ്വര്യവും ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ ആയിരുന്നു. വലിയ ആഘോഷത്തോടെ വന്‍ ജനപങ്കാളിത്തതോടെയാണ് ഉത്സവങ്ങള്‍ ആഘോഷിച്ചു പോന്നിരുന്നത്.

ഉത്സവത്തിനു കൊടിയേറിയാൽ എങ്ങും ആഘോഷങ്ങളായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചില വിശ്വാസങ്ങള്‍ നിന്നിരുന്നു. അതിലൊന്നാണ് കൂറയിട്ടാൽ വീടു വിട്ടു പോകരുത് എന്ന ആചാരം.

കൂറയെന്നാൽ കൊടിക്കൂറ എന്നാണ് അര്‍ഥം. കൂറയിട്ടാൽ വീടു വിട്ടു പോകരുതെന്നും അങ്ങനെ സംഭവിച്ചാല്‍ രാത്രിക്കു മുമ്പെ വീട്ടില്‍ തിരിച്ചെത്തണമെന്നുമായിരുന്നു പഴമക്കാര്‍ പറഞ്ഞിരുന്നത്. കൊടിയേറ്റു കഴിഞ്ഞാൽ ഉത്സവം കഴിയുന്നതുവരെ മറ്റു ഗ്രാമങ്ങളിലെ വീടുകളിൽ അന്തിയുറങ്ങരുതെന്നും ഇതിനൊപ്പം വിശ്വസിച്ചു പോന്നിരുന്നു.

പഴയ കാലഘട്ടവുമായിട്ടാണ് ഈ വിശ്വാസം ബന്ധപ്പെട്ടു കിടക്കുന്നത്. അതിനാലാണ് ഇന്ന് കൂറയിട്ടാൽ വീടു വിട്ടു പോകരുത് എന്ന ചൊല്ല് പ്രാവര്‍ത്തികമാകാത്തത്.

ഉത്സവം കെങ്കേമമാകണമെങ്കില്‍ കൂടുതല്‍ ആളുകള്‍ ആവശ്യമാണ്. വീട് വിട്ട് ഗ്രാ‍മത്തിന് പുറത്തു പോയാ‍ല്‍ പഴയ കാലത്ത് വേഗം തിരിച്ചെത്താന്‍ കഴിയുമായിരുന്നില്ല. വാഹനങ്ങളുടെയും റോഡിന്റെയും പരിമിതിയായിരുന്നു ഇതിനു കാരണം. ഇതോടെ ഉത്സവത്തിന് ജനപങ്കാളിത്തം കുറയുകയും ശോഭ കെടുകയും ചെയ്യും. ഇക്കാരണത്താലാണ് കൂറയിട്ടാൽ വീടു വിട്ടു പോകരുത് എന്നു പഴമക്കാര്‍ പറഞ്ഞിരുന്നത്.

അതിനാല്‍ ഇതിനു വിശ്വാസവുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ കൂറയിട്ടതിന് പിന്നാലെ ഗ്രാമം വിട്ടാല്‍ മരണം വരെ സംഭവിക്കുമെന്ന് പഴയകാലത്ത് വിശ്വാസമുണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുനില വീടാണോ പണിയുന്നത് ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ