Webdunia - Bharat's app for daily news and videos

Install App

കുരങ്ങിനെ സ്വപ്‌നം കാണാറുണ്ടോ? എങ്കിൽ സുഹൃത്തുക്കളെ സൂക്ഷിച്ചോ...

സ്വപ്‌നം കാണുന്നതിലും പലതുണ്ട് കാര്യം...

Webdunia
തിങ്കള്‍, 28 മെയ് 2018 (12:54 IST)
സ്വപ്‌നങ്ങൾ കാണാത്തവർ വളരെ കുറവായിരിക്കും. വരാനിരിക്കുന്ന കാര്യങ്ങളോ കഴിഞ്ഞുപോയതോ ഒക്കെ നമ്മുടെ സ്വപ്‌നത്തിന്റെ വിഷയമാകാറുണ്ട്. നമ്മളെ ഭയപ്പെടുത്തുന്നതോ സന്തോഷിപ്പിക്കുന്നതോ സങ്കടപ്പെടുത്തുന്നതോ ആയ പലതരം സ്വപ്‌നങ്ങളുണ്ട്. ചില സ്വപ്‌നങ്ങൾ ജീവിതത്തിൽ അതേപോലെ സംഭവിക്കാറുമുണ്ട്. എന്നാൽ ഇതിനൊക്കെ ചില അർത്ഥങ്ങൾ ഉണ്ട്. ചിലത് സൂചനകളും ആയിരിക്കും.
 
വളർത്തുമൃഗങ്ങളെ സ്വപ്‌നം കാണുന്നത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സൂചകമായാണ് പറയപ്പെടുന്നത്. കാട്ടുമൃഗങ്ങളെ കാണുന്നത് ശത്രുക്കളെയും വരാൻ പോകുന്ന പ്രശ്‌നങ്ങളെയും സൂചിപ്പിക്കുന്നു. 
 
ആനയെ സ്വപ്‌നം കാണുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്നതിന്റെ സൂചകമായാണ്. മുതലയെക്കാണുന്നത് നമുക്ക് ശത്രുക്കളുണ്ടെന്നതിനുള്ള സൂചകമായിട്ടാണ്. കുരങ്ങിനെ സ്വപ്‌നം കാണുന്നത് സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സൂക്ഷിക്കണമെന്നതിന്റെ മുന്നറിയിപ്പായാണ്. കാട്ടുപന്നിയെ കൊല്ലുന്ന സ്വപ്‌നമാണെങ്കിൽ തൊഴിൽരംഗത്തെ അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു.
 
കുതിര യാത്രയെ സൂചിപ്പിക്കുന്നു. ഒട്ടകങ്ങൾ ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും ലക്ഷണമാണ്. പൂച്ചയെ സ്വപ്നം കണ്ടാൽ പൂച്ചയ്ക്കുള്ള ഏതോ ഗുണം നിങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണു വ്യക്തമാക്കുന്നത്. വവ്വാലുകൾ എന്നും ദുഃസൂചന തരുന്നവയാണ്. ആനയെ കാണുന്നതു ഗണപതിയുമായും പാമ്പിനെ കാണുന്നതു സുബ്രഹ്മണ്യനുമായും സിംഹത്തെ കാണുന്നതു ഭഗവതിയുമായും ബന്ധപ്പെട്ട നേർച്ചകളുടെ ഓർ‌മപ്പെടുത്തലാണ് എന്നാണു പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരങ്ങളെപ്പോലും വഞ്ചിക്കാന്‍ സാധ്യതയുള്ളവരാണീ രാശിക്കാര്‍

പാല്‍ നിലത്ത് വീഴാറുണ്ടോ, വാസ്തു പറയുന്നത് ഇതാണ്

July 2025 Monthly Horoscope : കരിയർ മുന്നേറുമോ?, ധനനഷ്ടമോ?, നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, മാസഫലം അറിയാം

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments