അറിഞ്ഞോളൂ... ഇതൊക്കെയായിരിക്കും ഇരുപതുകളിലെ പുരുഷന്മാര്‍ ആഗ്രഹിക്കുക !
ഇരുപതുകളിലെ പുരുഷന്‍മാര്‍ ആഗ്രഹിക്കുന്നത് ഇതൊക്കെയോ ?
പല ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുള്ള ഒരു പ്രായമാണ് ഇരുപതുകള്‍. ടീനേജ് കാലം വിട്ട് യൗവനത്തിലേക്ക് കടക്കുന്ന പല യുവാക്കളും ഇക്കാലങ്ങളില്‍ കൂടുതലായി ആഗ്രഹിക്കുന്നത് സ്‌ത്രീ സൗഹൃദങ്ങളാണ്. എന്നാല്‍ പ്രണയിക്കാനും ഉല്ലസിക്കാനും ഏറെ ആഗ്രഹിക്കുന്ന ഈ പ്രായത്തിന് പലതരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ട്.
പഠനത്തിനൊപ്പം ജീവിത തിരക്കുകളും വര്‍ദ്ധിക്കുമ്പോഴും സ്ത്രീകളുമായി അടുപ്പമുണ്ടാക്കുകയും അവരുമായി അടുത്ത് ഇടപെടുന്നതിനുമാണ് ഇരുപതുകളിലെ ചെറുപ്പക്കാര്‍ ആഗ്രഹിക്കുക. യഥാര്‍ത്ഥ പങ്കാളിയെ അല്ലെങ്കില്‍ ഒരു പ്രണയിനിയെ ലഭിക്കുന്നതുവരെ സ്‌ത്രീ സൗഹൃദങ്ങള്‍ ഈ പ്രായത്തിലെ യുവാക്കള്‍ തുടരുകയും ചെയ്യും.
ടീനേജ് വിട്ടു യൗവനത്തിലേക്ക് കടക്കുന്നതോടെ ശാരീരികമായ പല മാറ്റങ്ങളും ഉണ്ടാകും. ഹോര്‍മോണ്‍ വ്യതിയാനം ആരംഭിക്കുന്നതോടെ ലൈംഗിക ബന്ധത്തിനുള്ള താല്‍പ്പര്യവും ഇവരില്‍ ഉടലെടുക്കും. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതുവരെ ഈ താല്‍പ്പര്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.
സുന്ദരികളുടെ മനസ് കീഴടക്കുക, അവര്‍ക്കൊപ്പം സമയം ചെലവഴിക്കുക, ഒരു ബന്ധം സ്ഥാപിച്ചെടുക്കുക എന്നീ ആഗ്രഹങ്ങളും ഇരുപതുകളിലാണ് കൂടുതലായും കാണുന്നത്. ഇവരില്‍ നിന്ന് വിശ്വാസ്യതയും സ്‌നേഹവും നേടിയെടുക്കാനുള്ള തത്രപ്പാടാകും പിന്നെ ഓരോരുത്തരിലുമുള്ളത്.