Webdunia - Bharat's app for daily news and videos

Install App

ജ്യോതിഷം; വിശ്വാസമോ അന്ധവിശ്വാസമോ?

Webdunia
തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (17:53 IST)
വിശ്വാസം, അന്ധവിശ്വാസം ഇത് രണ്ടും നാം നിത്യേന കേൾക്കുന്ന വാക്കുകളാകാം. "ഞാനെന്റെ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ട കാര്യം അവിശ്വസിക്കേണ്ടതുണ്ടോ‘? എന്ന് ചിലർ ചോദിക്കും. ‘ഞാൻ കണ്ടിട്ടില്ല അതുകൊണ്ട് വിശ്വസിക്കില്ല’ എന്ന് പറയുന്നവരും ഉണ്ട്. ഇത് രണ്ടും വിശ്വാസത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താം. 
 
പക്ഷേ, ഈ പറയുന്ന വിശ്വാസങ്ങളിൽ ചിലതെല്ലാം ജ്യോതിഷവുമായി ബന്ധപ്പെട്ട് കിടക്കുന്നു. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയുന്നവരാണ് ഇന്നത്തെ തലമുറ. 
 
‘ആ വഴി പോയവരാരും പിന്നെ തിരികെ വന്നിട്ടില്ല. എല്ലാവരും പറയുന്ന കാര്യമാ ഇത്. നീയും ചെയ്യണ്ട’ എന്ന് ഒരാളോട് പറയുന്നത് അന്ധവിശ്വാസമാണെന്ന് മനസ്സിലാക്കുന്നവരാണ് ഇന്നത്തെ തലമുറ. ഇനിയും ചോദിച്ചാൽ ഒറ്റവാക്കിൽ പറയാനാകും. ചോദ്യങ്ങളില്ലാത്ത ഉത്തരമാണ് വിശ്വാസം. എല്ലാ മനുഷ്യര്‍ക്കും ഉണ്ട് ഈ വിശ്വാസം. ചോദ്യങ്ങൾ മാത്രമുള്ള ഭയമാണ് അന്ധവിശ്വാസം.  
  
അന്ധവിശ്വാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജ്യോതിഷമെന്നാണ് ഇന്നത്തെ തലമുറ പറയുന്നത്. മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് അന്ന് ജീവിച്ചിരുന്ന മനുഷ്യര് എഴുതി വെച്ച കാര്യങ്ങൾ ഒരുമടിയുമില്ലാതെ അക്ഷരം പ്രതി വിശ്വസിച്ചു പോരുന്നതിനെ അന്ധവിശ്വാസമെന്നല്ലാതെ എന്ത് പറയണമെന്നാണിവർ ചോദിക്കുന്നത്. 
  
എന്നാൽ, ജ്യോതിഷം തന്നെ പറയുന്നുണ്ട്. ഒന്നും അമിതമല്ലെന്ന്. ജ്യോതിഷം നോക്കുന്നത് തന്നെ ഹിന്ദു മതത്തിലുള്ളവരാണ്. അപ്പോൾ അത് എല്ലാ മനുഷ്യർക്കുമുള്ളതല്ല. വിശ്വാസികളായ, ഹിന്ദു മനുഷ്യർക്കുള്ളതാണ്. ജ്യോതിഷം സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് പകുതിയിലധികം ആളുകളും. സത്യമല്ലെന്ന് തെളിയിക്കപ്പെട്ടാലും വിശ്വസിക്കാൻ കൂട്ടാക്കാത്തവർ. അതാണ്, അവരുടെ വിശ്വാസവും അവിശ്വാസികളുടെ അന്ധവിശ്വാസവും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments