Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭസ്‌മം അണിയുന്നതിന്റെ പിന്നിലെ രഹസ്യം ഇതാണ്!

ഭസ്‌മം അണിയുന്നതിന്റെ പിന്നിലെ രഹസ്യം ഇതാണ്!

ഭസ്‌മം അണിയുന്നതിന്റെ പിന്നിലെ രഹസ്യം ഇതാണ്!
, തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (12:34 IST)
ഹൈന്ദവ  വിശ്വാസ പ്രകാരം ഭസ്‌മം നെറ്റിയിലും കഴുത്തിലും ഒക്കെ അണിയുന്നത് തിന്മയെ അകറ്റും എന്നാണ്. പഴുവിന്റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയില്‍ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം. 
 
ചൂണ്ടുവിരൽ‍, നടുവിരൽ‍, മോതിരവിരല്‍ എന്നിവ ഉപയോഗിച്ചാണ് വിഭൂതി അഥവാ ഭസ്മം വരയ്ക്കുന്നത്. ഭസ്മം തിന്മയെ അകറ്റും എന്നതാണ് ഭസ്മം അണിയുന്നതിന് പിന്നിലുള്ള വിശ്വാസം. ഇത് നെഗറ്റീവ് ഊര്‍ജത്തില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
 
ഭസ്‌മത്തില്‍ കുളിക്കുന്നത്‌ ശുദ്ധജലത്തില്‍ കുളിക്കുന്നതിനേക്കാള്‍ പുണ്യമാണെന്നാണ്‌ കരുതുന്നത്‌. അതുപോലെ തന്നെയാണ്‌ ഭസ്‌മക്കുള്ളത്തിലെ കുളിയും. എല്ലാ ദിവസവും ഭസ്‌മം ധരിച്ച്‌ പ്രാര്‍ത്ഥിക്കുന്നത്‌ എല്ലാ തീര്‍ത്ഥങ്ങളിലും പോയി പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ പുണ്യം നല്‍കുന്നു. തിങ്കളാഴ്ച ഭസ്‌മം ധരിച്ച്‌ മഹേശ്വരനെ പൂജിച്ചാല്‍ ചിരംജീവിയാവും. മൂന്ന്‌ സന്ധ്യകളിലും ഭസ്‌മം ധരിക്കണം എന്നാണ്‌ പറയാറ്‌ - പ്രഭാത സന്ധ്യയിലും മദ്ധ്യാഹ്ന സന്ധ്യയിലും ത്രിസന്ധ്യയിലും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുബ്രഹ്മമണ്യ ഗായത്രി ജപിച്ചോളു; ചൊവ്വാ ദോഷത്തെ ഭയക്കേണ്ട