ക്ഷേത്ര സന്ദർശന വേളയിൽ അവിടുത്തെ വിളക്കിൽ പിടിച്ച എണ്ണമയമാർന്ന കരി നെറ്റിയിൽ ചാർത്തുന്ന പതിവ് പലർക്കുമുണ്ട്. ഇത് ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ് എന്ന് എങ്ങനെയോ തെറ്റിദ്ധരിച്ചാണ് ഇങ്ങയൊരു കീഴ്‌വഴക്കം ഉണ്ടായത്. എന്നാൽ ഇത് നല്ലതല്ല എന്ന് മാത്രമല്ല അത്യന്തം ദോഷകരമാണ്.
ക്ഷേത്രങ്ങളിലെ വിളക്കിലെ കരി നെറ്റിയിൽ ചാർത്തിയാൽ ആയുസ് മുഴുവൻ നാണക്കേടും അഭിമാനക്ഷതവുമാണ് ഫലം എന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. ‘വിളക്കിലെ കരി നാണംകെടുത്തും’ എന്ന് ഇതിനെക്കുറിച്ച് ഒരു പഴമൊഴി തന്നെ രൂപപ്പെട്ടിട്ടുണ്ട്.
പലരും കരിപ്രസദമാണ് വിളക്കിലെ കരി എന്ന് തെറ്റിദ്ധാരണയിലാണ് തൊടുന്നത്. എന്നാൽ ഗണപതിഹോമത്തിന്റെ തൊടുകുറിയാണ് കരിപ്രസാദം. ഹോമത്തില്‍ കരിഞ്ഞ ഹവിസ്സുകള്‍ നെയ്യില്‍ ചാലിചെടുത്തതാണ് ഇത്. തിലക്കുറിയായാണ് ഇത് ധരിക്കേണ്ടത്. വിളക്കിലെ കരിയുമായി ഇതിന് വിദൂരമായ ബന്ധം പോലുമില്ല.