Publish Date: Thu, 20 Dec 2018 (17:36 IST)
Updated Date: Thu, 20 Dec 2018 (17:43 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷത്തെ ഗുണകരവും ഐശ്വര്യദായകവുമാക്കുന്നതിന് സൂര്യ ഭഗവാന്റെയും, ശിവ ഭഗവന്റെയും പ്രീതിയാണ് പുണർതം നക്ഷത്രക്കാർ സ്വന്തമാക്കേണ്ടത്. സൂര്യ ഭഗവാന്റെ പ്രിതി നേടുന്നതിനായി സൂര്യക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് നല്ലതാണ്. ശിവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും, ശിവന് ജലധാര നടത്തുന്നതും ശിവ ഭഗവാന്റെ സ്നേഹം സമ്പാദിക്കാൻ സഹായിക്കും.