Publish Date: Fri, 21 Dec 2018 (19:44 IST)
Updated Date: Fri, 21 Dec 2018 (19:49 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷം ഐശ്വര്യ പൂർണമാക്കാൻ പൂയം നക്ഷത്രക്കാർ വിഗ്നേശ്വരന്റെയും വിഷ്ണുവിന്റെയും പ്രീതിയാണ് നേടേണ്ടത്. പൂയം നക്ഷത്രക്കാർ വീട്ടിൽ ഗണപതി ഹോമം നടത്തുന്നത് ഏറെ ഫലം ചെയ്യും. വീട്ടിൽ ഭഗവതിയെ സേവികുന്നതും പൂയം നക്ഷത്രക്കാർക്ക് ഗുണകരമാണ്.
വിഷ്ണുവിന്റെ പ്രീതി സ്വന്തമാക്കുന്നതിനായി വ്യാഴാഴ്ചകൾതോറും വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും പാൽപായസം വഴിപാട് നടത്തുകയും ചെയ്യുക. വിഷ്ണു ഭഗവാന് തുളസിമല, താമരപ്പൂവ് എന്നിവ സമർപ്പിക്കുന്നതും ഏറെ നല്ലതാണ്.