കിടപ്പറയിൽ ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ !

ശനി, 2 മാര്‍ച്ച് 2019 (18:49 IST)
കിടപ്പുമുറികൾ പണിയുന്നതുപോലെ തന്നെ പ്രധാനമാണ് മുറികളിൽ കിടന്നുറങ്ങുന്ന രീതിയും. കിടക്കുമ്പൊൾ കാൽപാദം കിഴക്ക് ദിശക്ക് അഭിമുഖമാണെങ്കിൽ അഭിവൃതിയും സൽകീർത്തിയും ലഭികക്കും എന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. പാദങ്ങൾ കിഴക്കോട്ടാണെങ്കിൽ നല്ല മനശാന്തി ലഭിക്കുന്നാന്നും പറയപ്പെടൂന്നു.
 
ഇനി പാദങ്ങൾ വടക്കു ദിക്കിലേക്ക് അഭിമുഖമാണെങ്കിൽ ഐശ്വര്യമാണ് ഫലം. എന്നാൽ വടക്ക് ദിക്കിലേക്ക് തലവച്ച് ഒരിക്കലും കിടന്നുകൂടാ. ഒരോരുത്തരും കിടപ്പുമുറികൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം.
 
വിവാഹം കഴിക്കാത്തവർ വീടിന്റെ തെക്കു കിഴക്ക് ഭഗത്താ‍ണ് കിടപ്പുമുറികൾ തിരഞ്ഞെടുക്കേണ്ടത്. വിവാഹിതരായവർ തെകുഭാഗത്ത് കിടപ്പുമുറികൾ തിരഞ്ഞെടുക്കാം. രണ്ടുനില വീടാണെങ്കിൽ മുകൾ നിലയിൽ തെക്കുപടിഞ്ഞറ്‌ ദിക്കിലെ മുറിയിലാണ് ദൃഹനാഥൻ കിടക്കേണ്ടത് എന്നും വാസ്തു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം !