ഇന്നത്തെ കാലത്ത് ടെൻഷനും സ്ട്രെസുമെല്ലാം സർവ സാധരണമാണ്. മാനസിക സമ്മർദ്ദം ഉണ്ടാകുന്ന സമയങ്ങളിൽ കൂട്ടിരിക്കാനോ ധൈര്യം പകരാനോ ആരെയും കിട്ടി എന്നും വരില്ല. എന്നാൽ സങ്കടം വേണ്ട സ്വയമേ തന്നെ മാനസിക സമ്മർദ്ദത്തെ നിയന്ത്രിക്കാൻ സാധിക്കും.
ജീവിതത്തിൽ ഒരു ചിട്ട കൊണ്ടുവരുമ്പോൾ തന്നെ സ്ട്രെസ്സിനും ടെൻഷനുമെല്ലാം ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ സാധിക്കും. ദിവസവും രാവിലെ ഉണർന്നാലുടൻ ധ്യാനത്തിനായി അൽപ നേരം മാറ്റി വക്കുക. ദിവസവും ഭഗവാൻ കൃഷ്ണനെ പ്രകീർത്തിച്ചുകൊണ്ടുള്ള മന്ത്രം ജപിക്കുന്നത് മാനസിക സമ്മർദ്ദങ്ങളെ ഇല്ലാതാക്കി മനസ് ശാന്തമാക്കാൻ സഹായിക്കും.
“കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ”
വസുദേവ പുത്രനും പരമാതനു പ്രാർത്ഥിക്കുന്നവന്റെ സകൽ ക്ലേഷങ്ങളും ഇല്ലാതാക്കുന്ന സകല ചരാചരങ്ങൾക്കും ആശ്രയമാഉഅ ഭഗവാൻ കൃഷണനെ സദാ നമിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്റീ അർത്ഥം.