Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്ണിന്റെ ഈ ഭാഗ്യലക്ഷണങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാമോ !

പെണ്ണിന്റെ ഈ ഭാഗ്യലക്ഷണങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാമോ !
, തിങ്കള്‍, 5 ഓഗസ്റ്റ് 2019 (20:15 IST)
സാമുദ്രിക ശാസ്ത്രം എന്ന് എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ. ശരീരത്തിലെ ലക്ഷണങ്ങൾ നോക്കി ഭാഗ്യവും നിർഭാഗ്യവും നിർവജിക്കുന്ന ശാസ്ത്ര ശാഖയാണ് സാമുദ്രിക ശാസ്ത്രം, പെണ്ണഴകിനെകുറിച്ച് ഓരോരുത്തർകും ഓരോ സങ്കൽപ്പങ്ങൽ ഉണ്ടാകും എന്നാൽ പെണ്ണഴകിലെ ഭാഗ്യ ലക്ഷണങ്ങളെക്കുറിച്ച് സാമുദ്രിക ശാസ്ത്രം പറയുന്നത് അറിയാമോ ?
 
സ്ത്രീകളിലെ അഴകിൽ അദ്യം തന്നെ പ്രതിഫലക്കുക അവരുടെ കണ്ണുകളായിരിക്കും. കറുത്ത നിറത്തിലെ കൃഷ്ണമണിയും ചുറ്റും തെളിഞ്ഞ വെളുപ്പും ഉള്ള വലിയ കണ്ണുകളാണ് സ്ത്രീകൾക്ക് ഭാഗ്യം നീണ്ടുകറുത്ത കണ്‍പീലിയോടു കൂടിയുമുള്ളതണെങ്കിലേ ഭാഗ്യ ലക്ഷണം പൂർത്തിയാകൂ. വെളുത്ത നിറമുളള തേന്‍ നിറത്തിലെ മുടിയുളള സ്ത്രീയും, ഇരുണ്ട നിറത്തില്‍ കറുത്ത മുടിയോടു കൂടിയ സ്ത്രീയും ഏറെ ഭാഗ്യമുള്ളവരാണ് എന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്.
 
പെണ്ണഴകിനെ പ്രതിഫലിപ്പിക്കുന്ന മറ്റൊരിടമാണ് നെറ്റി. ഞരമ്പുകള്‍ തെളിയാത്തതും രോമമില്ലാതെ, അര്‍ദ്ധചന്ദ്രാകൃതിയിലുള്ള നെറ്റിയാണ് സ്ത്രീകൾക്ക് ഭാഗ്യം. പുരികങ്ങൾ പരസ്പരം ഒട്ടിച്ചേർന്നിട്ടില്ലെങ്കിൽ ലക്ഷണമൊത്ത നെറ്റി എന്നു പറയാം.
 
ഒരേ ആകൃതിയിൽ ചെറിയ ദ്വാരങ്ങളോടുകൂടിയ മൂക്കാണ് സ്ത്രീക്ക് ഭാഗ്യമെന്ന് പറയുന്നു സാമുദ്രിക ശാസ്ത്രം. സ്ത്രീയുടെ കീഴ്ച്ചുണ്ടുകള്‍ ചുവപ്പ് നിറത്തോടുകൂടിയതും മൃദുവും, രണ്ടുചുണ്ടുകളും കൂടിച്ചേരുന്ന അടയാളം വ്യക്തവുമാണെങ്കില്‍ ഭാഗ്യസൂചനയാണ്. ചിരിക്കുമ്പോൾ ഉയരുന്ന കവിളുകൾ സ്ത്രീകൾക്ക് അഴക് മാത്രമല്ല ഭാഗ്യം കൂടിയാണ്.
 
മാറിടം പെണ്ണഴകിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇരു മാറിടങ്ങളും അടുത്തതും ഒരേവലുപ്പത്തിലും വൃത്താകൃതിയിൽ ഉള്ളതുമാണെങ്കിൽ ഭാഗ്യമാണ്. മാറിടങ്ങൾ മാംസ്ലമായിരിക്കണം. ആഴത്തിലുള്ളതും വലത്തേക്ക് തിരിഞ്ഞതുമായ പൊക്കിൾക്കൊടിയാണ് സ്ത്രീകൾക്ക് ഭാഗ്യം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞായറാഴ്ചയാണോ ജനിച്ചത് ? എങ്കിൽ നിങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ട്