Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടിയഴക് വർധിപ്പിക്കാനുള്ള ഈ വഴികൾ നിങ്ങൾക്ക് അറിയാമോ ?

മുടിയഴക് വർധിപ്പിക്കാനുള്ള ഈ വഴികൾ നിങ്ങൾക്ക് അറിയാമോ ?
, വ്യാഴം, 22 ഓഗസ്റ്റ് 2019 (20:32 IST)
സ്‌ത്രീകൾക്ക് അഴക് എന്നും അവളുടെ മുടിയാണെന്ന് പണ്ടുമുതലേ പറയാറുണ്ട്. മുടി വളരുന്നതിനായി സ്‌ത്രീകൾ പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാൽ ജ്യോതിഷ ശാസ്‌ത്രത്തിൽ മുടി നന്നായി വളരാനും മാർഗ്ഗങ്ങളുണ്ട്. നല്ല ദിവസവും സമയവും നേരവും ഒക്കെ നോക്കിവേണം നാം മുടിമുറിക്കേണ്ടതെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. മുടി വളരാൻ എല്ലാ മാർഗ്ഗങ്ങളും പരീക്ഷിച്ചവർക്ക് ഈ ദിവസങ്ങളും ഒന്ന് ട്രൈ ചെയ്യാം. ഫലം ഉറപ്പാണ്.
 
നല്ല ദിവസങ്ങൾ നോക്കി മുടി മുറിച്ചാൽ മുടി നല്ലതുപോലെ വളരുമെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. എന്നാൽ ആ നല്ല ദിവസങ്ങൾ നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. പൗർണമി ദിനങ്ങളിൽ മുടി മുറിക്കുന്നത് മുടിയുടെ വളർച്ച വർദ്ധിക്കുന്നതിന് ഉത്തമമാണ്. പൗരാണിക കാലം മുതൽ തന്നെ ചന്ദ്രനുമായി ബന്ധപെട്ടു പറഞ്ഞു കേൾക്കുന്നൊരു കാര്യമാണിത്.
 
മുടി മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചാന്ദ്രകലണ്ടർ പണ്ടുകാലങ്ങളിൽ നിലവിലുണ്ടായിരുന്നു. കാർഷിക പഞ്ചാംഗത്തിന്റെയും പാശ്ചാത്യ ജ്യോതിശാസ്ത്രത്തിന്റെയും മായൻ ചാന്ദ്രകലണ്ടറിന്റെയും അടിസ്ഥാനത്തിലാണിത് നിർമിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണത്തിനനുസരിച്ചാണ് മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഈ കലണ്ടർ പ്രവർത്തിക്കുന്നത്. മുടിയുടെ അഗ്രഭാഗം പൊട്ടിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും വെട്ടണം. എന്നാൽ മാത്രമേ പിന്നീട് മുടി വളരൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിലവ് നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം !