പ്രണയം എന്നും തീവ്രമായി നിൽനിൽക്കും, ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

Webdunia
വ്യാഴം, 24 ഒക്‌ടോബര്‍ 2019 (18:47 IST)
അങ്ങനെ പ്രണയത്തെ കുറിച്ചുള്ള കണ്ടെത്തലുകള്‍ പലതാണ്. പ്രണയം എന്തുതന്നെയാവട്ടെ, അത് നല്‍കുന്ന അനുഭൂതി എന്നും നില നിര്‍ത്താന്‍ സാധിക്കുന്നത് മഹാ ഭാഗ്യമായിരിക്കും. പ്രണയവും ബന്ധങ്ങളും ഊഷ്മളമായി നില നില്‍ക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പല ഉപദേശങ്ങളും നല്‍കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ചില കാങ്ങളാണ് ഇനി പറയുന്നത്.
 
പ്രണയത്തിന്റെയും ബന്ധങ്ങളുടെയും ദിക്കാണ് തെക്കുപടിഞ്ഞാറ്. പ്രണയബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വീടിന്റെ ഈ ദിക്കിനെയും കാര്യമായി പരിഗണിക്കണം. ഇവിടെ ഒരു കുടുംബ ഫോട്ടോ വയ്ക്കുന്നത് നിങ്ങളുടെ കുടുംബത്തില്‍ മുമ്പത്തെക്കാളേറെ ഒത്തൊരുമയുണ്ടാക്കും. പ്രണയബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ഒരു വ്യാളീമുഖമുള്ള ആമയെ വച്ച് പ്രണയ ഭാഗ്യം പരീക്ഷിക്കാം. വ്യാളീമുഖത്ത് ഒരു ചുവന്ന റിബണ്‍ വേണമെന്ന കാര്യവും ശ്രദ്ധിക്കുക.
 
തെക്ക് പടിഞ്ഞാറ് മൂലയില്‍ ഒരു മണിയോ വിന്‍ഡ് ചൈമോ അല്ലെങ്കില്‍ ഒരു ക്രിസ്റ്റലോ തൂക്കുന്നത് പ്രണയത്തിന്റെ ഊര്‍ജ്ജത്തെ കൂടുതൽ ചലനാത്മകമാക്കും. വടക്കു കിഴക്ക് ഭാഗത്തെ ഊര്‍ജ്ജത്തിന്റെ ചലനം നിങ്ങളുടെ പ്രണയ ജീവിതത്തെയും മുന്നോട്ട് നടത്തുമത്രേ! വീടിന്റെയോ കിടപ്പുമുറിയുടെയോ തെക്കുപടിഞ്ഞാറ് ഭാഗത്ത് നേര്‍ത്ത രീതിയിലുള്ള പ്രകാശ ക്രമീകരണം നടത്തുന്നതും പ്രണയം കൂടുതൽ മനോഹരമാക്കാൻ സഹയിക്കും ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്.
 
മെഴുകുതിരികളും പ്രണയത്തിന്റെ ചിഹ്നങ്ങളാണ്. റോസ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള ക്രിസ്റ്റലുകള്‍ നിങ്ങളുടെ പ്രണയഭാഗ്യം വര്‍ദ്ധിപ്പിക്കും. പിങ്ക് ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കുന്നതും നിങ്ങളുടെ പ്രണയ ജീവിതത്തിന് ഊര്‍ജ്ജം പകരും. പിങ്ക് നിറം യാംഗ് ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പ്രണയ വികാരങ്ങളെയും ഉത്തേജിപ്പിക്കും. വീടിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഒരു ഇന്‍‌ഡോര്‍ വാട്ടര്‍ ഫൌണ്ടന്‍ വാങ്ങിവയ്ക്കുന്നതും ഉത്തമമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

അടുത്ത ലേഖനം
Show comments