ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജനിച്ച സാഹചര്യം മുതൽ നമ്മുടെ ചുറ്റുപാടുകൾ വരെ അതിൽ ഉൾപ്പെടുന്നവയാണ്. എന്നാൽ ജന്മദിനത്തിന്റെ സ്വാധീനവും നമ്മുടെ സ്വഭാവവും വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നുണ്ടെന്നാണ് ജ്യോതിഷം പറയുന്നത്. ഓരോ വ്യക്തിയുടെയും സ്വഭാവം ജന്മദിനത്തിന്റെ പ്രത്യേകത അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാം.
സൂര്യദേവന് പ്രാധാന്യമുള്ള ദിവസമാണ് ഞായർ. അതുകൊണ്ടുതന്നെ ആ ദിവസം ജനിക്കുന്നവർ എല്ലാ കാര്യങ്ങളിലും ശോഭിക്കുന്നവരാണ്. ഇവർക്ക് പ്രാധാന്യം നൽകുന്നവരെ മാത്രമേ ഇവർ സുഹൃത്തുക്കളാക്കൂ. എല്ലാ കാര്യങ്ങളിലും ഒന്നാമതാകാൻ ശ്രമിക്കും. പെട്ടെന്ന് ദേഷ്യപ്പെടുമെങ്കിലും പെട്ടെന്നുതന്നെ ശാന്തരാവുകയും ചെയ്യും. എല്ലാ കാര്യങ്ങളിലും സ്വന്തമായി തീരുമാനമെടുക്കും, മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.
തിങ്കൾ ദിവസം ജനിക്കുന്നവർ എല്ലാക്കാര്യത്തിലും അധികാരസ്വഭാവം കാട്ടുന്നവരാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് ഇത് ഇഷ്‌ടപ്പെടണമെന്നില്ല. അധികാരമനോഭാവമുള്ളതുകൊണ്ടുതന്നെ ചെയ്യുന്ന മറ്റെല്ലാ നല്ല പ്രവർത്തികളും ശുഭകരമായിരിക്കില്ല. ഇവർ കുടുംബജീവിതത്തിനേറെ പ്രാധാന്യം നൽകുന്നവരായിരിക്കും.
ഉറച്ചതീരുമാനമെടുക്കാൻ പ്രാപ്തിയുള്ളവരാണ് ചൊവ്വാഴ്ച ജനിച്ചവർ. മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ യാതൊരു മടിയുമില്ലാതെ ചെയ്യാൻ ഇവർക്കാകും. ഏറ്റെടുത്ത കാര്യങ്ങൾ
ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ ശ്രമിക്കും. മുൻകോപികളും ധൈര്യശാലികളുമായ ഇവർ ഏറ്റെടുക്കുന്ന കാര്യങ്ങൾ നല്ല രീതിയിൽ ചെയ്‌തുതീർക്കും.