Select Your Language

Notifications

webdunia
webdunia
webdunia
webdunia

കറുപ്പണിഞ്ഞ് നടക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം !

കറുപ്പണിഞ്ഞ് നടക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം !
, ബുധന്‍, 8 ജനുവരി 2020 (20:19 IST)
നിറങ്ങൾക്ക് ജ്യോതിഷത്തിലും വിശ്വാസത്തിലും വലിയ പ്രാധ്യാന്യമാണുള്ളത്. ജ്യോതിഷ പ്രകാരം ഒരോരുത്തർക്കും ജനമ നക്ഷത്രത്തിന്റെ അടിസ്ഥാനത്തിൽ നിറങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ നിറങ്ങൾ ധരിക്കുന്നത് ഐശ്വര്യത്തിനും സന്തോഷത്തിനും കാരണമാകും.
 
അതുപോലെ തന്നെ  പ്രധാനമാണ് ഇഷ്ട നിറങ്ങൾ. നമ്മുടെ ഇഷ്ട നിറത്തിൽ നിന്നും നമ്മുടെ രീതികളും പ്രകൃതവും മനസിലാക്കാനാവും. ഇഷ്ട നിറങ്ങൾ മനസുമായി അത്ര ഇഴുകിച്ചേർന്നു കിടക്കുന്നു എന്നതിനാലാണ് ഇത്. 
 
കറുത്ത നിറത്തെ ഇഷ്ടപ്പെടുന്നവർ വളരെ കൂടുതലാണ്. നിറങ്ങളിൽ അഴക് കറുപ്പ് തന്നെ എന്നാണ് പറയാറുള്ളത്. സമൂഹത്തിൽ വ്യത്യസ്ഥരായി കാണപ്പെടുന്നവരായിരിക്കും കറുത്ത നിറത്തെ ഇഷപ്പെടുന്നവർ. മനോധൈര്യം കൂടുതലുള്ളവരായിരിക്കും ഇത്തരക്കാർ. 
 
മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കുകയും സ്വന്തം നിലക്ക് തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന പ്രകൃതക്കാരായിരിക്കും ഇക്കൂട്ടർ. കാര്യങ്ങൾ വെട്ടിത്തുറന്ന് സംസാരിക്കുകയാണ് രീതി. ആളുകളെ മനസിലാക്കാൻ പ്രത്യേക കഴിവ് ഇത്തരക്കാർക്ക് കൂടുതലായിരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വപ്നത്തിൽ ഈ ജീവി വരുന്നുണ്ടോ ? ഇക്കാര്യം അറിഞ്ഞിരിക്കണം !