Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ ? അറിയൂ !

വിടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ ? അറിയൂ !
, വ്യാഴം, 16 ജനുവരി 2020 (18:47 IST)
ദൈവവിശ്വാസമില്ലാത്ത ആളുകള്‍ പോലും വീട് വെയ്ക്കുന്ന വേളയില്‍ വാസ്തുശാസ്ത്രം നോക്കുന്നത് പതിവാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിലെ ഓരോ ഭാഗങ്ങളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. അത് വീടിന്റെ മാത്രമല്ല, അതില്‍ താമസിക്കുന്നവരുടെ ജീവിതത്തിന്റേയും ഒരു ക്രമപ്പെടുത്തലാണെന്നും പറയുന്നു.
 
വീടുകളില്‍ നിറഞ്ഞുനില്‍ക്കേണ്ട പോസിറ്റീവ് ഊര്‍ജ്ജത്തെ ആധാരമാക്കിയാണ് വാസ്തുവിന്റെ ഓരോ നിയമങ്ങളുമുള്ളത്. വീടിന്റെ പൂമുഖ വാതില്‍ എവിടെ വേണമെന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പ്രധാന വാതില്‍ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തിലാണെങ്കില്‍ വീടിനകത്തേക്ക് നല്ല ഊര്‍ജ്ജത്തെ ക്ഷണിച്ചു വരുത്താന്‍ സാധിക്കുമെന്നും പറയുന്നു.
 
പ്രധാന വാതിലിനോട് ചേര്‍ന്നാവരുത് കുളിമുറിയുടെ വാതിലെന്നും വാസ്തു വ്യക്തമാക്കുന്നു‍. കുളിമുറിയും പ്രധാന വാതിലും അടുത്ത് വരുന്നത് സമ്പല്‍ സൌഭാഗ്യങ്ങളെ കഴുകി കളയുന്നതിന് തുല്യമാണെന്നും ശാസ്ത്രം പറയുന്നു. അതുപോലെ ഊണ്‍മുറിയിലെ ഇരിപ്പിടങ്ങളുടെ എണ്ണം എപ്പോഴും ഇരട്ട സംഖ്യ ആയിരിക്കണമെന്നാണ് വാസ്തു പറയുന്നത്. ഇത് ഏകാന്തത ഇല്ലാതാക്കി മനസ്സിന് ഉന്മേഷം പകരുമെന്നാണ് വിശ്വാസം. 
 
ബെഡ്‌റൂമില്‍ കിടക്ക സജ്ജീകരിക്കുന്നതിലും അല്‍പ്പം ശ്രദ്ധ ആവശ്യമാണ്. കിടക്ക ഒരിക്കലും ബീമിന് കീഴിലോ അല്ലെങ്കില്‍ മേല്‍ക്കൂരയുടെ ചരിവിന് താ‍ഴെയോ ക്രമീകരിക്കരുത്. ആരോഗ്യകരമായ ഊര്‍ജ്ജ പ്രവാഹത്തിന്റെ വഴിയില്‍ തടസങ്ങള്‍ ഒന്നും തന്നെയില്ലാത്ത നിര്‍മ്മാണ രീതിയാണ് വാസ്തു ശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. അതുകൊണ്ടുതന്നെ വീട് നിര്‍മ്മിക്കുമ്പോള്‍ ഇതെല്ലം ഓര്‍ത്തിരിക്കേണ്ടത് അത്യാവശ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണിപ്പടികൾ പണിയുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും !