വീട്ടിൽ താമസം ആരംഭിയ്ക്കാൻ ശുഭകരമായ ദിവസങ്ങൾ ഏതൊക്കെ ? അറിയൂ !

Webdunia
തിങ്കള്‍, 17 ഫെബ്രുവരി 2020 (20:57 IST)
എല്ലാ ശുഭകാര്യങ്ങൾക്കും സമയം നോക്കുന്നവരാണ് നമ്മൾ. ഏറ്റവും പ്രധാനമായി നോക്കുന്നത് വീടിന്റെ ആവശ്യങ്ങൾക്കാണ്. ഒരു വീടുപണിയാൻ മനസ്സിൽ ആഗ്രഹിക്കുന്നത് മുതൽ അങ്ങോട്ട് എല്ലാത്തിനും ശഭ സമയം ആണ് നോക്കുക. ഗൃഹ നിർമ്മാണത്തിന് അനുയോജ്യമായ മാസങ്ങൾ, ദിനങ്ങൾ, നാളുകൾ എന്നിവ വാസ്‌തു ശാസ്‌ത്രത്തിൽ വ്യക്തമായി പറയുന്നുണ്ട്.
 
വീടുവയ്‌ക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി കുറ്റിയടിക്കുക എന്നതാണ് ആദ്യ കടമ്പ. എന്നാൽ കുറ്റിയടിക്കൽ ഗൃഹാരഭം അല്ല. ഉത്തമ ദിവസം നോക്കി കല്ലിടുന്നതിനെയാണ് ഗൃഹാരംഭം എന്ന് പറയുന്നത്. ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ നക്ഷത്രത്തിന് യോജിച്ച മുഹൂർത്തത്തിൽ വേണം ഗൃഹനിർമ്മാണം ആരംഭിക്കാൻ.
 
കിഴക്ക് ദർശനമായി വരുന്ന വീടിന്റെ നിർമ്മാണം കുംഭത്തിലോ ചിങ്ങത്തിലോ ആരംഭിക്കുന്നതാണ് ഉത്തമം. ഇത് ധനസമൃദ്ധിക്ക് കാരണമാകുമെന്നാണ് വിശ്വാസം. തെക്ക് ദര്‍ശനമായുള്ള ഗൃഹനിർമാണാരംഭത്തിന് ഇടവവും വൃശ്ചികവും നല്ലതാണ്, ഇത് സുഖസമൃദ്ധമായ ജീവിതം പ്രദാനം ചെയ്യുന്നു. പടിഞ്ഞാറ് ദര്‍ശനമായുള്ള ഗൃഹങ്ങൾ മകരമാസത്തിലാരംഭിക്കുന്നത്‌ ഉത്തമമാണ്. വടക്കു ദര്‍ശനമായി വരുന്നവ തുലാത്തിലോ മേടത്തിലോ ആരംഭിക്കുന്നതാണ് നല്ലത്. 
 
കോൺ മാസങ്ങളായ മീനം,മിഥുനം ,കന്നി,ധനു എന്നിവ ഗൃഹാരംഭത്തിന് യോജ്യമല്ല. ദിവസങ്ങളില്‍ ഞായർ‍, ചൊവ്വ, ശനി എന്നീ ദിവസങ്ങൾ ഗൃഹാരംഭത്തിന് ഒഴിവാക്കുക. തിങ്കളാഴ്ച വീടുപണി തുടങ്ങിയാല്‍ സർവ ഐശ്വര്യങ്ങളുമുണ്ടാകും. ഗൃഹനിർമ്മാണം ബുധൻ, വ്യാഴം ,വെള്ളി എന്നീ ദിനങ്ങളിൽ തുടങ്ങിയാല്‍ സമ്പത്ത് വര്‍ദ്ധിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടവം രാശിക്കാർക്ക് 2026: അവസരങ്ങളും ജാഗ്രതയും കൈകോർക്കുന്ന വർഷം

തുലാം രാശിക്കാർക്ക് 2026: മാറ്റങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും വർഷം

ആശയക്കുഴപ്പം, താമസം, തടസ്സം!, തീരെ മോശം സമയമോ? എന്താണ് 'രാഹു'കാലം?

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

അടുത്ത ലേഖനം
Show comments