Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാരകം വീട്ടിൽ നട്ടുപിടിപ്പിച്ചാൽ എന്താണ് കുഴപ്പം ? അറിയൂ !

നാരകം വീട്ടിൽ നട്ടുപിടിപ്പിച്ചാൽ എന്താണ് കുഴപ്പം ? അറിയൂ !
, വെള്ളി, 27 മാര്‍ച്ച് 2020 (20:22 IST)
നാരകം വീട്ടിൽ നട്ടു വളർത്തുന്നതിനെക്കുറിച്ച് നിരവധി അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. നാരകം നട്ടിടം നശിക്കും എന്നും നാരകം നട്ടാൽ നാരിക്ക് കേട് എന്നും മലയാളത്തിൽ വാമൊഴി ചൊല്ല് കൂടിയുണ്ട്. നാരകം നട്ടിടം നശിക്കും എന്നാണ് പലരുടെയും വിശ്വാസം. 
 
വാസ്തു കാര്യങ്ങൾ നോക്കുമ്പോൾ സ്ത്രീകളുടെ ഏറ്റവും വലിയ സംശയമാണ് നരാകം നട്ടാൽ നാരിക്കെന്ത് കേട് എന്നത്. കാലങ്ങളായി കേട്ടുപോന്ന ഈ ചൊല്ലിന്റെ സത്യമാണ് എല്ലാവർക്കും അറിയേണ്ടത്. നാരകം നട്ടാൽ നാരിക്ക് കേട് എന്നായിരുന്നില്ല ആദ്യം ഈ വാമൊഴി. നാരകം നട്ടയാൾ നാടുവിടും എന്നായിരുന്നു. കാലങ്ങളായുള്ള വാമോഴി വഴക്കത്തിൽ ചൊല്ലിന് മാറ്റം സംഭവിച്ചതാണ്.  
 
നാരകം നട്ടയാൾ നാടുവിടും എന്നതിനെയും പേടിക്കേണ്ടതില്ല. ഇത് ദോഷത്തെ സൂചിപ്പിക്കുന്നതല്ല. മറിച്ച് നാരകം എന്ന ചെടിയുടെ സ്വഭാവമാണ് ഇതിലൂടെ പറയുന്നത്. സാധാരണ ഗതിയിൽ വളരെ സാവധാനം കയ്ഫലമുണ്ടാകുന്ന ചെടിയണ് നാരകം. അതിനാൽ നട്ടയാൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കില്ല എന്ന് മാത്രമേ ഈ ചൊല്ലുകൊണ്ട് അർത്ഥമാക്കുന്നൊള്ളു. എന്നാൽ വളരെ വേഗത്തിൽ കായ്ഫലം തരുന്ന പുത്തൻ തലമുറ നാരക തൈകൾ ലഭ്യമാകുന്ന ഇക്കാലത്ത് ഈ വാമൊഴി തന്നെ പ്രസക്തമല്ല എന്നുള്ളതാണ് വാസ്തവം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമ്പാദിക്കണോ ? എങ്കിൽ ഇക്കാര്യങ്ങൾ തീര്‍ച്ചയായും അറിഞ്ഞിരിക്കണം