Publish Date: Sat, 04 Apr 2020 (14:37 IST)
Updated Date: Sat, 04 Apr 2020 (14:44 IST)
ആഴ്ചയിലെ ഏഴു ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ഓരോ വ്യക്തികള്‍ക്കും അതീവ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ചിലരുടെ സ്വഭാവത്തിനും ഭാവിയുടെയും സൂചകങ്ങളായി വര്‍ത്തിക്ക്കാനും സാധിക്കും. ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ അതാത് ദിനത്തിന്റെ സവിശേഷതകളോട് കൂടിയാണ് ഭൂമിയിലെത്തുന്നതെന്നാണ് ജ്യോതിഷം പറയുന്നത്.
ചൊവ്വ എന്നത് അല്‍പ്പം കടുപ്പം കൂടിയ ഫലങ്ങള്‍ നല്‍കുന്ന ഗ്രഹമാണ്. അത്കൊണ്ട് തന്നെ ചൊവ്വാഴ്ച ഈ ഗ്രഹത്തിന്റെ ബലം ഏറിയിരിക്കും. അതിനാല്‍ തന്നെ ഈ ദിവസം ജനിച്ചിട്ടുള്ളവര്‍ ക്രൂരന്മാരായി തീര്‍ന്നേക്കാം. ഇത്തരക്കാര്‍ക്ക് കോപത്തില്‍ നിന്നും വിവാദങ്ങളില്‍ നിന്നും മുക്തമാകാത്ത ദിവസങ്ങള്‍ വളരെ കുറവായിരിക്കും. ബന്ധു ജനങ്ങളുമായി ശത്രുതയുണ്ടാക്കുന്നവരാണെങ്കിലും ഇവര്‍ വളരെ സാഹസികരായിരിക്കുമെന്നാണ് ഫലം. എന്നാല്‍ ഇവര്‍ക്ക് ബുദ്ധിചാപല്യതയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.