Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവർ എവിടെയും ഒന്നാമത്, ആരെയും വരുതിയിലാക്കാൻ കഴിവുള്ളവർ !

ഇവർ എവിടെയും ഒന്നാമത്, ആരെയും വരുതിയിലാക്കാൻ കഴിവുള്ളവർ !
, വ്യാഴം, 23 ഏപ്രില്‍ 2020 (16:19 IST)
നിങ്ങളുടെ ജനന തീയതി ഒന്ന് (1), പത്ത് (10), പത്തൊമ്പത് (19), ഇരുപത്തിയെട്ട് (28) എന്നിവയില്‍ ഏതെങ്കിലുമൊന്നാണെങ്കില്‍ ജനനസംഖ്യ ഒന്ന് (1) ആയിരിക്കും. ഒന്നിനെ ആദിത്യന്റെ പ്രതീകമായാണ് സംഖ്യാ ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. ജനനസംഖ്യ ഒന്ന് ആയിരിക്കുന്നവര്‍ സംഖ്യയുടെ സ്ഥാനം പോലെ എല്ലായിടത്തും നേതൃസ്ഥാനം വഹിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവരെത്തേടി നേതൃപദവികള്‍ എത്തുകയും ചെയ്യും. 
 
എന്തു കാര്യവും തുറന്ന് പറയാന്‍ ധൈര്യം കാണിക്കുന്ന ഇക്കൂട്ടര്‍ ആരുടെയും പ്രീതിക്കായി തലകുനിക്കാന്‍ ഇഷ്ടപ്പെടില്ല. അതേസമയം, ശത്രുക്കളെ പോലും സ്വന്തം ഇംഗിതത്തിന് അനുസരിച്ച് മാറ്റിയെടുക്കാനും ഇവര്‍ക്ക് കഴിയും. ബുദ്ധികൂര്‍മ്മതയുള്ള ഇവര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ അപാരമായ കഴിവുണ്ടായിരിക്കും. ഇറങ്ങിത്തിരിക്കുന്ന കാര്യങ്ങള്‍ വിജയമാകാതെയുള്ള വിശ്രമത്തിനു പോലും ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല. എന്നാല്‍, സുഖ സൌകര്യങ്ങളാണ് ഇവരുടെ ഏറ്റവും വലിയ ദൌര്‍ബല്യം. ഇതിനായി കൈയയച്ച് ചെലവഴിക്കാന്‍ ഇവര്‍ക്ക് ഒരു മടിയും കാണില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക, വ്യാഴാ‌ഴ്‌ച നിങ്ങള്‍ക്ക് എങ്ങനെ?