Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വാസ്തുകാര്യങ്ങൾ ശ്രദ്ധിച്ചാൽ ദമ്പതികളിൽനിന്നും പ്രണയം ഒരിയ്ക്കലും വിട്ടൊഴിയില്ല

ഈ വാസ്തുകാര്യങ്ങൾ ശ്രദ്ധിച്ചാൽ ദമ്പതികളിൽനിന്നും പ്രണയം ഒരിയ്ക്കലും വിട്ടൊഴിയില്ല
, വെള്ളി, 31 ജൂലൈ 2020 (14:48 IST)
ദാമ്പത്ത്യ ജീവിതത്തിൽ പ്രണയം നഷ്ടമാവുന്നതാണ് പിന്നിട് വിവാഹ മോചനമുൾപ്പടെയുള്ള പ്രശ്നങ്ങളിലേയ്ക്ക് നീങ്ങുന്നത്. പ്രമ്മയബന്ധം ദൃശമാകുന്നതിൽ നമ്മൾ താംസിയ്ക്കുന്ന ഇടങ്ങൾ വലിയ പങ്കുണ്ട് എന്നത് അറിയാമോ ? വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രണയം എന്നും നിലനിൽക്കും.
 
നിങ്ങളുടെ കിടപ്പുമുറിയുടെ സ്ഥാനം തെക്ക് പടിഞ്ഞാറ് ദിക്കില്‍ ആയിരിക്കുന്നത് ഉത്തമം. മുറിയുടെ ആകൃതി സമചതുരമോ ദീര്‍ഘചതുരമോ ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തെക്ക് ദിശയിലേക്ക് തലവച്ച് ഉറങ്ങുന്നത് വ്യക്തിജീവിതത്തില്‍ ശാന്തി നല്‍കും. കിടക്കുമ്പോള്‍ കാലുകള്‍ വാതിലിന് അഭിമുഖമായിരിക്കരുത്. കിടക്ക ഒരിക്കലും രണ്ട് വാതിലുകള്‍ക്ക് മധ്യത്തിലായി ക്രമീകരിക്കരുത്.
 
കിടക്കവിരിക്ക് വെളുപ്പോ മറ്റ് ഇളം നിറങ്ങളോ ആവാം. അവിവാഹിതര്‍ പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള കിടക്കവിരി ഉപയോഗിക്കുന്നതാണ് നല്ലത്. കിടക്കവിരിയില്‍ പൂക്കളുടെ ഡിസൈന്‍ ഉത്തമമാണ്. കിടപ്പുമുറിയുടെ ഭിത്തിക്ക് നീല, ഇളം പച്ച, ഇളം റോസ് നിറങ്ങള്‍ നല്‍കുന്നത് മാനസിക ഉന്‍‌മേഷം നല്‍കും. നീലസാഗരത്തെ വര്‍ണ്ണിക്കുന്ന ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ തൂക്കുന്നത് നന്നായിരിക്കും. ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ലൈംഗിക ഉന്‍‌മേഷം വര്‍ദ്ധിപ്പിക്കും.
 
അഴുക്ക് കൂനകള്‍ നിങ്ങളുടെ പ്രണയജീവിതത്തെ എതിരായി ബാധിക്കും. വീടിനുള്ളില്‍, പ്രത്യേകിച്ച് കിടപ്പുമുറിയില്‍ പാഴ്‌വസ്തുക്കള്‍ കൂട്ടിയിടാതിരിക്കണം. ഉറങ്ങാന്‍ പോകുന്നത് വരെ വീട്ടിനുള്ളില്‍ നല്ല പ്രകാശം ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ പ്രണയ ജീവിതത്തിന് അനുകൂലമാണ്. കിടപ്പുമുറിയോട് ചേര്‍ന്ന് കുളിമുറിയുണ്ടെങ്കില്‍ അത് എപ്പോഴും അടച്ചിടാന്‍ ശ്രദ്ധിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേമസൗഭാഗ്യങ്ങള്‍ക്കായി വരലക്ഷ്മി വ്രതം