Select Your Language

Notifications

webdunia
webdunia
webdunia
Thursday, 17 April 2025
webdunia

ആഗസ്റ്റ് മാസത്തിൽ ജനിച്ചവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയു !

വാർത്തകൾ
, വെള്ളി, 21 ഓഗസ്റ്റ് 2020 (15:55 IST)
ജനിച്ച സമയവും തീയതിയും നോക്കിയും മുഖം നോക്കിയും കൈ രേഖകള്‍ നോക്കിയുമെല്ലാമാണ് ഓരോരുത്തരുടേയും സ്വഭാവ സവിശേഷതകള്‍ മനസിലാക്കുക. അതുപോലെ ജനിച്ച മാസത്തിന്റെ സ്വഭാവം നോക്കിയും ഇത്തരത്തില്‍ ആളുകളുടെ സ്വഭാവ സവിശേഷതകള്‍ മനസിലാക്കാന്‍ കഴിയുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇത്തരത്തില്‍ ആഗസ്റ്റ് മാസത്തില്‍ ജനിച്ചവരുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.      
 
പ്രസന്നമായ പെരുമാറ്റത്തിനു ഉടമയായിരിക്കും ഓഗസ്റ്റ് മാസത്തില്‍ ജനിച്ചവര്‍ എന്നാണ് പറയുന്നത്‍. അപകട സാധ്യതകൾ ഏറ്റെടുക്കുന്നവരായിരിക്കും ഇവര്‍. ഏതുകാര്യമാണെങ്കിലും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഇവരുടെ പ്രത്യേകതകളാണ് ഉച്ചത്തിലുള്ള സംസാരവും ഉത്സാഹപ്രകൃതിയുമെല്ലാമെന്നും ജ്യോതിഷികള്‍ പറയുന്നു. അതേസമയം ഉയര്‍ന്ന പ്രതികാരമനോഭാവമുള്ളവരായിരിക്കും ഇവരെന്നും പറയുന്നു.
 
സംസാരിക്കാനും പാടാനുമെല്ലാം വളരെ ഇഷ്ടമുള്ളവരാരിയിരിക്കും ഈ മാസത്തില്‍ ജനിച്ചവര്‍. സംഗീതം ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് ദിവാസ്വപ്‌നം കാണുന്ന ശീലം ഉണ്ടായിരിക്കും. കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കാഞ്ഞാല്‍ വെറുക്കുന്നവരായിരിക്കും ഇവരെന്നും പറയുന്നു. നിയന്ത്രിക്കുമ്പോള്‍ കലാപകാരികളായി മാറുന്ന ഇവരുടെ സ്വഭാവം ദുരൂഹമായിരിക്കും. എല്ലാവരേയും സംബന്ധിച്ച് ആകര്‍ഷകത്വവും സൗന്ദര്യവും ഉള്ളവരായിരിക്കും ഇവര്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമക്ഷേത്രം നിര്‍മിക്കുന്നത് കുറഞ്ഞത് ആയിരംവര്‍ഷം വരെയെങ്കിലും കേടുവരാത്ത രീതിയില്‍; മണ്ണുപരിശോധന ആരംഭിച്ചു