നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. ജീവിതത്തിൽ എപ്പോഴും ഉയർച്ച ആഗ്രഹിയ്ക്കുന്നവരായിരിയ്ക്കും ചിത്തിര നക്ഷത്രക്കാര്‍.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	സാഹസിക പ്രവര്‍ത്തികള്‍ ചെയ്യാനുള്ള മനക്കരുത്തുള്ളവരാണ് ഇവർ. മറ്റുള്ളവരെ തങ്ങളിലോട്ട് ആകര്‍ഷിക്കാന്‍ കഴിവുള്ളവരായിരിയ്ക്കും ഈ നക്ഷത്രക്കാർ. ഈ നക്ഷത്രക്കാരിയായ സ്ത്രീക്ക് പുരുഷന്‍മാരോടും പുരുഷന്‍മാര്‍ക്ക് സ്ത്രീകളോടും വലിയ ആസക്തിയുണ്ടാകും. ഈ നക്ഷത്രക്കാരിൽ അധികം പേരും കുശാഗ്രബുദ്ധിക്കാരും, ശാന്തശീലരുമായിരിക്കും.
 
									
										
								
																	
	 
	പല ശത്രുകളും ഇവരോട് ആളുകൾക്ക് ഉണ്ടായേക്കാം, പക്ഷെ അതൊന്നും കണക്കിലെടുക്കാതെ ഇവർ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കും. സുഖമായി ജീവിക്കുന്നതിനുളള ചുറ്റുപാട് ഇവര്‍ക്കുണ്ടാകും. അതിനുവേണ്ടി ഇവര്‍ അന്യരെ ഉപദ്രവിക്കാറില്ല. ചിലപ്പോള്‍ സ്വന്തം പരാജയത്തിന് ഇവര്‍ തന്നെ കാരണക്കാരാകാറുണ്ട്.