Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആളുകളുടെ ഉള്ളിലിരിപ്പ് അളക്കാൻ ഈ നക്ഷത്രക്കാർക്ക് പ്രത്യേക കഴിവുണ്ട് !

ആളുകളുടെ ഉള്ളിലിരിപ്പ് അളക്കാൻ ഈ നക്ഷത്രക്കാർക്ക് പ്രത്യേക കഴിവുണ്ട് !
, വ്യാഴം, 1 ഒക്‌ടോബര്‍ 2020 (16:33 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജൻമനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. സംഗീതം, കലകൾ സാഹിത്യം എന്നിവയിലെല്ലാം അറിവും താൽപര്യവും ഉള്ളവാരായിരിയ്ക്കും പൂരം നക്ഷത്രക്കാർ. 
 
കുട്ടിക്കാലം മുതൽ തന്നെ പൂരം നക്ഷത്രക്കാർ ഇക്കാര്യങ്ങളിൽ താൽപര്യം പ്രകടിപ്പിയ്ക്കും. സത്യസന്ധരായി ജീവിയ്ക്കാനാണ് ഇവർ ആഗ്രഹിയ്ക്കുന്നത്. പ്രണയത്തിന് ജീവിതത്തിൽ ഏറെ പ്രാധാന്യം നൽകുന്നവരാണ് ഈ നക്ഷത്രക്കാർ. നല്ല സുഹൃത്തുക്കളെ കണ്ടെത്താൻ ഇവർക്ക് പ്രത്യേക കഴിവുണ്ടാകും. യാത്ര ചെയ്യാൻ വലിയ താല്‌പര്യമുള്ളവരാണ് പൂരം നക്ഷത്രക്കാർ. 
 
സമാധാനപ്രിയരാണ് ഇവർ. ഒരു പ്രശ്നം ഉണ്ടായാൽ അതിനെ സമാധാനപരമായി പരിഹരിയ്ക്കാനാണ് ഇവർ ശ്രമിയ്ക്കുക. അക്രമങ്ങളിൽനിന്നും വാഗ്വാദങ്ങളിൽനിന്നും ഇവർ അകലം പാലിയ്ക്കും. എന്നാൽ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നിനെയും ഇവർ അംഗികരിയ്ക്കുകയുമില്ല. മറ്റുള്ളവരുടെ ചിന്തകൾ ഏതുവിധത്തിലാണെന്നുപോലും മുൻകൂട്ടീ അറിയാൻ ഇവർക്കാകും. കുടുംബത്തിനായി എല്ലാം സമർപിയ്ക്കാൻ ഇവർ എപ്പോഴും സന്നദ്ധരാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലത്തിനൊപ്പം കളംമാറ്റി ചവിട്ടുന്നവരാണ് ഇവർ, അറിയു !