Select Your Language

Notifications

webdunia
webdunia
webdunia
webdunia

2020 ഫെബ്രുവരിയില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് !

2020 ഫെബ്രുവരിയില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് !

മനു ഉണ്ണികൃഷ്‌ണന്‍ മേലേമന

, ചൊവ്വ, 17 ഡിസം‌ബര്‍ 2019 (17:03 IST)
ജീവിതാനുഭവങ്ങളാണല്ലോ ഓരോ മനുഷ്യനെ സംബന്ധിച്ചും ഓരോ വര്‍ഷവും പ്രത്യേകതയുള്ളതാക്കി തീര്‍ക്കുന്നത്. നമ്മള്‍ മുന്‍‌കൂട്ടി നിശ്ചയിക്കുന്ന കാര്യങ്ങളില്‍ കാലം വരുത്തുന്ന മാറ്റങ്ങള്‍ പലപ്പോഴും നിസഹായതയോടെ നോക്കിനില്‍ക്കാന്‍ മാത്രമേ കഴിയാറുള്ളൂ. എന്നാല്‍ നമുക്ക് വഴികാട്ടിയായി സഞ്ചരിക്കാന്‍ ജ്യോതിശാസ്ത്രത്തിന് കഴിയാറുണ്ട്. ജ്യോതിഷം അനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തിയാല്‍ നമ്മുടെ കണക്കുകൂട്ടലില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാവുകയില്ല എന്നതിന് എത്രയോ അനുഭവസാക്‍ഷ്യങ്ങള്‍. 2020 ഫെബ്രുവരി മാസം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കാം എന്നതിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്.
 
മേടക്കൂറ് - അശ്വതിയും ഭരണിയും കാർത്തികയുടെ ആദ്യത്തെ കാൽ ഭാഗവും: ഫെബ്രുവരി മാസത്തില്‍ മേടക്കൂറുകാർക്കു കുടുംബത്തിലും ജോലിരംഗത്തും തികച്ചും നല്ല ഫലങ്ങളാണ് അനുഭവപ്പെടുക.
 
ഇടവക്കൂറ് - കാർത്തികയുടെ അവസാന മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും: ഇടവക്കൂറുകാരുടെ കണ്ടകശ്ശനി തീരുന്നതിനാല്‍ നല്ല അനുഭവങ്ങൾ ഫെബ്രുവരിയില്‍ ഉണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനും സുഹൃത്തുക്കളിൽ നിന്നു സഹായസഹകരണങ്ങൾ ലഭിക്കുന്നതിനും ഈ സമയം ഉത്തമമാണ്.
 
മിഥുനക്കൂറ് - മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും: പൊതുവേ ഗുണദോഷമിശ്രഫലങ്ങളാണു ഈ കൂറുകാര്‍ക്കുള്ളത്. കണ്ടകശ്ശനി തുടങ്ങിയതിനാൽ ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവവപ്പെട്ടേക്കാം.
 
കർക്കടകക്കൂറ് - പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും: ഈ കൂറുകാര്‍ക്ക് തികച്ചും അനുകൂലമായ സമയമാണ്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ തടസ്സങ്ങള്‍ മാറുന്നതിനും സാമ്പത്തികരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കാനും ഈ സമയത്തില്‍ സാധിക്കും.
 
ചിങ്ങക്കൂറ് - മകവും പൂരവും ഉത്രത്തിന്റെ ആദ്യ കാൽ ഭാഗവും: ചിങ്ങക്കൂറുകാർക്ക് കുടുംബകാര്യങ്ങളിലും ജോലിരംഗത്തും നല്ല അനുഭവങ്ങളായിരിക്കും ഉണ്ടാകുക.
 
കന്നിക്കൂറ് - ഉത്രത്തിന്റെ അവസാന മുക്കാൽ ഭാഗവും അത്തവും ചിത്തിരയുടെ ആദ്യ പകുതിയും: ഗുണദോഷമിശ്ര ഫലങ്ങളാണു ഈ കൂറുകാര്‍ക്ക് പ്രതീക്ഷിക്കാവുന്നത്. ജോലിയിൽ സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നുണ്ട്.
 
തുലാക്കൂറ് - ചിത്തിര അവസാന പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും: ഈ കൂറുകാര്‍ക്ക് വളരെ അനുകൂലമായ സമയമാണിത്. മനസ്സിന്റെ സ്വസ്‌ഥത വീണ്ടെടുക്കാനും സാമ്പത്തികരംഗം മെച്ചപ്പെടാനും സാധിക്കും.
 
വൃശ്ചികക്കൂറ് - വിശാഖത്തിന്റെ അവസാന കാൽ ഭാഗവും അനിഴവും തൃക്കേട്ടയും: കണ്ടകശ്ശനി തീർന്നതിനാൽ വൃശ്ചികക്കൂറുകാർക്ക് തികച്ചും നല്ല അനുഭവങ്ങളാണ് ഉണ്ടാകുക. വരുമാനത്തിൽ അധികം വർധന ഉണ്ടാകില്ലെങ്കിലും ചെലവു നിയന്ത്രിക്കുന്നതിന് സാധിക്കും.
 
ധനുക്കൂറ് - മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യ കാൽഭാഗവും: ധനുക്കൂറുകാർക്ക് കണ്ടകശ്ശനി ആരംഭിച്ചിരിക്കുകയാണെങ്കിലും വ്യാഴം അനിഷ്ടഭാവത്തിലല്ലാത്തതിനാല്‍ ദൈവാനുഗ്രഹത്താൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിയും.
 
മകരക്കൂറ് - ഉത്രാടത്തിന്റെ അവസാന മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും: മകരക്കൂറുകാര്‍ക്ക് ഏഴരശ്ശനി ആരംഭിച്ചതിനാല്‍ ജോലിരംഗത്തു ചെറിയ തോതിലുള്ള തടസ്സങ്ങൾ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ ശരീരസുഖം കുറയാനും സാധ്യത കാണുന്നുണ്ട്.
 
കുംഭക്കൂറ് - അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗവും: പൊതുവേ നല്ല ഫലങ്ങളാണ് കുംഭക്കൂറുകാർക്ക് എല്ലാ രംഗത്തും അനുഭവപ്പെടുക. ജോലിയിൽ പുതിയ സ്ഥാനലബ്ധിയ്ക്കും സാധ്യതയുണ്ട്.
 
മീനക്കൂറ് - പൂരുരുട്ടാതിയുടെ അവസാന കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും: ശനി ധനു രാശിയിലേക്കു മാറിയതോടെ കണ്ടകശ്ശനി ആരംഭിച്ചിരിക്കുന്നതിനാല്‍ ചെറിയ തോതിലുള്ള തടസ്സങ്ങൾ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവയാണോ സ്വപ്നത്തിൽ വരുന്നത്, പിന്നിൽ ചില രഹസ്യങ്ങൾ ഉണ്ട്