ശാപം എത്ര തരത്തില്‍ ?; ഈ ശാപങ്ങള്‍ നിങ്ങളെ ഫസ്‌മമാ‍ക്കുമോ ?

ശാപം എത്ര തരത്തില്‍ ?; ഈ ശാപങ്ങള്‍ നിങ്ങളെ ഫസ്‌മമാ‍ക്കുമോ ?

ബുധന്‍, 21 മാര്‍ച്ച് 2018 (15:44 IST)
ശാപം എന്ന വാക്കും അതിനെ ചുറ്റിപ്പറ്റിയുള്ള അവ്യക്തമായ ചില വിശ്വാസങ്ങളും മാത്രമെ എല്ലാവര്‍ക്കും അറിയൂ. ശാപം പല തരത്തിലുണ്ടെന്ന കാര്യം പോലും പലര്‍ക്കുമറിയില്ല.

ഗുരുശാപം, പിതൃശാപം, സ്ത്രീശാപം എന്നിങ്ങനെ മൂന്ന് തരത്തില്‍ ശാപങ്ങള്‍ ഉണ്ടെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ശാപങ്ങൾ ഫലിക്കുമോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നും പലരും ചിന്തിക്കുകയും വിദഗ്ദരോട് ചോദിച്ചറിയാനും ശ്രമിച്ചിട്ടുണ്ട്.

ശാപങ്ങൾ ഒരു തരത്തിൽ പ്രവചനങ്ങളാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ചില ശാപങ്ങളിൽ ചില നന്മയും ഒളിഞ്ഞിരിക്കുന്നുണ്ടാകുമെന്നുമാണ് വിശ്വാസം.

വരാനിരിക്കുന്ന കാര്യങ്ങൾ ശാപങ്ങളായി വരും എന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. പ്രായശ്ചിത്തവും പരിഹാരങ്ങളും ചെയ്യുന്നതിലൂടെ ശാപങ്ങളിൽ നിന്നും മോചനം ലഭിക്കണമെന്നാണ് ജ്യോതിഷം പറയുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രണയിക്കാന്‍ ജ്യോതിഷം വേണ്ട, പക്ഷേ വിജയിക്കണമെങ്കില്‍ ജ്യോതിഷം നോക്കണം!