താലി മഞ്ഞച്ചരടില്‍ കോര്‍ക്കുന്നത് എന്തിന് ?; ഈ നിറത്തിന്റെ പ്രത്യേകതകള്‍ വര്‍ണ്ണിച്ചാല്‍ തീരില്ല
താലി മഞ്ഞച്ചരടില്‍ കോര്‍ക്കുന്നത് എന്തിന് ?; ഈ നിറത്തിന്റെ പ്രത്യേകതകള്‍ വര്‍ണ്ണിച്ചാല്‍ തീരില്ല
ഇന്ത്യന്‍ വിവാഹ സങ്കല്‍പ്പങ്ങളില്‍ താലിക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ബന്ധത്തിന്റെ ആണിക്കല്ലായും ദൃഡതയുടെ ചിഹ്നമായും ഒരു വിഭാഗം പേര്‍ മഞ്ഞച്ചരടിനെ കാണുന്നു.
ഹൈന്ദവ വിവാഹങ്ങളിലാണ് മഞ്ഞച്ചരട് ഉപയോഗിക്കുന്നത്. താലി മഞ്ഞച്ചരടില്‍ കോര്‍ത്താണ് വരന്‍ വധുവിന്റെ കഴുത്തില്‍ അണിയിക്കുന്നത്. ദമ്പതികൾ തമ്മിലുള്ള ഐക്യം ശക്തമാകുകയാണ് ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്.
എന്നാല്‍, മഞ്ഞച്ചരടിന്റെ പ്രാധാന്യം എന്താണെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല. വ്യാഴത്തിന്റെ പ്രീതികരമായ നിറമായിട്ടാണ് മഞ്ഞയെ കാണുന്നത്. അതിനാല്‍ തന്നെ പൂര്‍വ്വികള്‍ ഈ വിശ്വാസത്തിന് അതീവ പ്രധാന്യം നല്‍കി വരുന്നു.
വിഷ്‌ണു പ്രീതികരവും ധനസൗഭാഗ്യങ്ങളുടെ കാരകനാണ് വ്യാഴം. അതിനാല്‍ മഞ്ഞനിറത്തിലുള്ള ചരട് ജപിച്ചു കെട്ടിയാൽ അഭിവൃദ്ധി ഉണ്ടാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. അതിനാല്‍ തന്നെ പൂര്‍വ്വികള്‍ പകര്‍ന്നു തന്ന വിശ്വാസത്തിലും ജ്യോതിഷത്തിലും മഞ്ഞച്ചരടിന് പ്രത്യേകമായ സ്ഥാനമുണ്ട്.