ചെറൂള ഒരു ഔഷധ സസ്യം മാത്രമല്ല!

ചെറൂള ഒരു ഔഷധ സസ്യം മാത്രമല്ല!

വെള്ളി, 17 ഓഗസ്റ്റ് 2018 (16:23 IST)
കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു ചെറൂള എന്ന ബലിപ്പൂവ്. ചിലയിടങ്ങളിൽ ഇതിനെ കുറ്റിച്ചെടി എന്നും പറയുന്നു.
 
ദശപൂഷ്പങ്ങളിലൊന്നാണ് ചെറൂള. ചെറൂള മുടിയില്‍ ചൂടിയാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. മൂത്രാശയരോഗങ്ങള്‍ ശമിപ്പിക്കുവാനും ചെറൂള കഷായം നന്നാണ്. യമദേവനാണ് ചെറൂളയുടെ ദേവൻ‍.
 
ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം. ജ്യോതിഷത്തിൽ മാത്രമല്ല ചെറൂളയുടെ സ്ഥാനം. ആരോഗ്യ സംരക്ഷണത്തിനും ഇത് അത്യുത്തമമാണ്. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഗൃഹ നിർമാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താം ഇങ്ങനെ !