പൂജാമുറിയിൽ ഉണങ്ങിയ പുഷ്‌പങ്ങൾ വയ്‌ക്കരുത്, കാരണം ഇതാണ്!
പൂജാമുറിയിൽ ഉണങ്ങിയ പുഷ്‌പങ്ങൾ വയ്‌ക്കരുത്, കാരണം ഇതാണ്!
വീടുകളിൽ വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഇടമാണ് പൂജാമുറി. പൂജാമുറിക്കായി പ്രത്യേക സ്ഥാനം കണ്ട് പ്രത്യേക മുറി തന്നെ ഉണ്ടാക്കുന്നത് ഏറ്റവും ഉത്തമമാണ്. അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും നമ്മള്‍ പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകുന്നു.
അതുകൊണ്ടുതന്നെ പൂജാമുറിയിലെ ഓരോ ചെറിയ കാര്യങ്ങളും വളരെ സസൂക്ഷ്‌മം നിരീക്ഷിക്കേണ്ടതുണ്ട്. പൂജാമുറിയിൽ വയ്‌ക്കുന്ന തുളസിയുടെ കാര്യത്തിൽ നാം ശ്രദ്ധകൊടുക്കാതിരുന്നാൽ ദുര്‍ഭാഗ്യവും ദാരിദ്ര്യവും വീടുകളിലേക്കെത്താൻ കാരണമാകും. ഉണങ്ങിയ തുളസി ഒരു കാരണവശാലും പൂജാമുറിയിൽ വയ്‌ക്കരുത്.
മാത്രമല്ല പൂജാമുറിയില്‍ ഫോട്ടോകള്‍ക്ക് മുകളില്‍ ഇടുന്ന മാലകളും പൂക്കളും ഉണങ്ങിയതാണെങ്കില്‍ അത് പല വിധത്തില്‍ ദാരിദ്ര്യത്തിന്റെ സൂചന കൊണ്ട് വരുന്നതാണ്. ഇത്തരത്തില്‍ ഉണങ്ങിയ പൂജാ പുഷ്പങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കിയിടാന്‍ ശ്രമിക്കണം.