സർപ്പത്തെ കൊന്ന ദോഷം തീരുമോ ?; എന്താണ് ചെയ്യേണ്ടത്

സർപ്പത്തെ കൊന്ന ദോഷം തീരുമോ ?; എന്താണ് ചെയ്യേണ്ടത്

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (14:28 IST)
സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ഒരു വിഭാഗം ഭാരതീയര്‍. ആചാരങ്ങളും ചടങ്ങുകളുമായി പല വിശ്വാസങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്നു.

പുരാത കാലം മുതല്‍ ഭാരതീയര്‍ നാഗങ്ങളെ ആരാധിക്കുകയും അവയ്‌ക്കായി പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ ഇതിനൊപ്പം ഉയര്‍ന്നു കേള്‍ക്കുന്ന ഒന്നാണ് സർപ്പത്തെ കൊന്ന ദോഷം തീരുമോ എന്നത്.

ചിട്ടയായ ആചാരക്രമത്തിനൊപ്പം സർപ്പബലി നടത്തിയാല്‍ സർപ്പത്തെ കൊന്ന ദോഷം അവസാനിക്കും. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്.

സർപ്പബലിക്കൊപ്പം സ്വർണ്ണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളിൽ നിർമ്മിച്ച പാമ്പിന്റെ പ്രതിമ, പുറ്റ്, മുട്ട എന്നിവയും സർപ്പക്ഷേത്രങ്ങളില്‍ സമർപ്പിക്കുന്നത് ഉചിതമാണ്.

എന്നാല്‍ നാഗപൂജ നടത്താന്‍ പാടില്ലാത്ത സമയമുണ്ട്. സർപ്പങ്ങൾ പുറ്റിൽ തപസിരിക്കുന്ന കാലമായ ഇടവം മുതൽ കന്നിയിലെ ആയില്യം വരെ നാഗാരാധന പാടില്ല. ഇത് തെറ്റിക്കുന്നത് ഫലം വിപരീതമാകുന്നതിനൊപ്പം ദോഷം ചെയ്യും.

ഇടവം മുതൽ കന്നിയിലെ ആയില്യം വരെയുള്ള കാലങ്ങളില്‍ നാഗങ്ങള്‍ പുറ്റിൽ മുട്ടയിൽ അടയിരിക്കുന്നു എന്നും അഭിപ്രായമുണ്ട്. അതിനാൽ ഈ സമയം ആരാധനകളും പൂജകളും ഒഴിവാക്കേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

അടുത്ത ലേഖനം
Show comments