Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുളസിയില ചെവിക്ക് പുറകില്‍ ചൂടുന്നത് എന്തിന് ?

തുളസിയില ചെവിക്ക് പുറകില്‍ ചൂടുന്നത് എന്തിന് ?
, ശനി, 23 ഫെബ്രുവരി 2019 (16:56 IST)
വിശ്വാസങ്ങളുടെ ഭാഗമായും അല്ലാതെയും തുളസിച്ചെടിക്ക് പ്രത്യേക പരിഗണന നല്‍കുന്നവരാണ് ഭൂരിഭാഗം പേരും. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ചെടി കൂടിയാണിത്. ഹൈന്ദവ വിഭാഗത്തിലുള്ളവര്‍ പൂജകള്‍ക്കും വഴിപാടുകള്‍ക്കുമായി തുളസിയില ഉപയോഗിക്കുന്നുണ്ട്.

തുളസിയില ചെവിക്ക് പുറകില്‍ ചൂടുന്ന രീതി പുരുഷന്മാര്‍ക്കുണ്ട്. ഇതിന്റെ കാരണം എന്താണെന്ന് പലര്‍ക്കും അറിയില്ല എന്നത് സത്യമാണ്. മാനസികവും ശാരീരികവുമായ ഉണര്‍വ് ഇതിലൂടെ കൈവരുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

ചെവിക്ക് പുറകില്‍ തുളസി ചൂടുമ്പോള്‍ ഇതിന്റെ മരുന്നു ഗുണങ്ങള്‍ ചെവിക്ക് പുറകിലെ ത്വക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കും. മനുഷ്യ ശരീരത്തിലെ ആഗിരണ ശക്തി കൂടുതലുള്ള സ്ഥലമാണ് ചെവിക്ക് പുറക് ഭാഗം എന്ന കാര്യവും പലര്‍ക്കും അറിയില്ല.

പൂജിക്കാത്ത തുളസി ചൂടാന്‍ പാടില്ലെന്നതാണ് വിശ്വാസം. പൂജയ്ക്കല്ലാതെ തുളസി ഇറുക്കാനും പാടില്ല. ഇതുപോലെ സന്ധ്യാസമയത്തിനു ശേഷം തുളസി ഇറുക്കരുത്. ഏകാദശി, ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂ ഇറുക്കരുതെന്നാണ് പറയുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർപ്പൂരം കത്തിച്ച് ഉഴിയുന്നത് എന്തിന് ?