ശാസ്‌താവിനെ പ്രീതിപ്പെടുത്തിയാൽ ശനി ദോഷം മാറുമോ?
						
		
						
				
ശാസ്‌താവിനെ പ്രീതിപ്പെടുത്തിയാൽ ശനി ദോഷം മാറുമോ?
			
		          
	  
	
		
										
								
																	ശനി ദോഷം അധികപേർക്കും ഒരു പ്രശ്‌നമാണ്. അതിന് മതിയായ പ്രതിവിധി എന്താണെന്ന് അധികം ആർക്കും അറിയില്ല. ജ്യോതിഷത്തില്‍ ശനിയുടെ അധിദേവനാണ് ശാസ്താവ്. ശനി ദോഷം മാറാന്‍ ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദര്‍ശനം നടത്തുകയും ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നത് ദോഷമകറ്റുമെന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. 
 
 			
 
 			
			                     
							
							
			        							
								
																	
	 
	ഉപവാസം അനുഷ്‌ടിക്കുമ്പോൾ ഒരിക്കലൂണോ പൂര്‍ണമായ ഉപവാസമോ തിരഞ്ഞെടുക്കാം. നീരാഞ്ജനമാണ് ശനി ദോഷശാന്തിക്കായി അയ്യപ്പക്ഷേത്രങ്ങളില്‍ ശനിയാഴ്ചകളില്‍ നടത്താറുള്ള പ്രധാന വഴിപാട്. അതേസമയം, വിവാഹിതര്‍ ശനി ദോഷ പരിഹാരത്തിനായി ക്ഷേത്രദര്‍ശനം നടത്തുന്നത് പങ്കാളിയോടൊപ്പമായാല്‍ കൂടുതല്‍ നല്ലത്.
	 
	തിരുവാതിര, ചോതി, ചതയം, രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രക്കാര്‍ ശനി ദശാകാലത്ത് ശാസ്താ ക്ഷേത്രദര്‍ശനം നടത്തുകയും യഥാശക്തി വഴിപാടുകള്‍ നടത്തുന്നതും ഉത്തമമാണ്. പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രങ്ങളുടെ അധിപന്‍ ശനി ആകയാല്‍ എല്ലാ ദശാകാലങ്ങളിലും ശുഭഫലങ്ങള്‍ക്കായി ശാസ്താ ക്ഷേത്ര ദര്‍ശനം നടത്താം. ഇങ്ങനെയുള്ള പ്രതിവിധികളാണ് ശനി ദോഷം അകറ്റുന്നത്.