Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്ങനെ ആർക്കെങ്കിലും കീഴടങ്ങിക്കൊടുക്കാൻ ഇഷ്ട്മല്ല!- ഈ നക്ഷത്രക്കാർ ഒരു പ്രത്യേകതയുള്ളവരാണ്

അങ്ങനെ ആർക്കെങ്കിലും കീഴടങ്ങിക്കൊടുക്കാൻ ഇഷ്ട്മല്ല!- ഈ നക്ഷത്രക്കാർ ഒരു പ്രത്യേകതയുള്ളവരാണ്
, ബുധന്‍, 22 ഓഗസ്റ്റ് 2018 (17:31 IST)
ഇരുപത്തിയേഴാമത്തെ നക്ഷത്രമാണ് രേവതി. വിവേകവും സംസ്കാരവും സമ്പത്തും ഇവരിൽ കാണും. ബുദ്ധിപരമായും യുക്തിപരമായും പ്രവർത്തനമായിരിക്കും എല്ലായിപ്പോഴും. അന്യരെ ആശ്രയിക്കാതെയുള്ള ജീവിതമാണിവർ ഇഷ്ടപ്പെടുകയാണ്. അതിനായി ധൈര്യവും കഠിനപ്രയത്നവും ഇവർ ചെയ്യും.
 
പൊതുവേ സൗന്ദര്യവും അന്തസും ഉള്ളവരായിരിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ നേതൃസ്ഥാനത്ത് എത്തപ്പെടും. രേവതിക്കാരെപ്പറ്റി പൊതുവേയുള്ള അഭിപ്രായം ഇവർ സ്ഥിരമായി ഒന്നിലും ഉറച്ചു നിൽക്കില്ല. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും. ഇക്കാരണത്താൽ ചിലപ്പോഴൊക്കെ മറ്റുള്ളവരിൽ നിന്നും കുത്തുവാക്കുകൾ കേൾക്കേണ്ടതായി വരും. 
 
എല്ലാവരോടും നന്നായി ഉടപെടുമെങ്കിലും ആരോടും അതിരു കവിഞ്ഞ് അടുക്കുകയില്ല. ആരെയും അതിരുകടന്ന് വകവയ്ക്കുകയില്ല. ആർക്കും കീഴടങ്ങി നിന്ന് പ്രവർത്തിക്കാൻ തയാറാവുകയില്ല. സ്വന്തം അഭിപ്രായത്തെ മുറുകെ പിടിച്ചുള്ള പ്രവർത്തനമാണ് ഇവർക്കുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഗ്നികോണിൽ ധനം സൂക്ഷിച്ചാൽ ?