കൂറുദോഷം എങ്ങനെ ?; ഭയക്കേണ്ടതുണ്ടോ ?

ശനി, 14 സെപ്‌റ്റംബര്‍ 2019 (19:35 IST)
നാളുകളും നക്ഷത്രങ്ങളും ശ്രദ്ധിക്കുകയും അതിനൊത്ത് ജീവിതം ക്രമീകരിക്കാനും ശ്രമിക്കുന്നവരാണ് ഭൂരിഭാഗം ഹൈന്ദവ വിശ്വാസികളും. നാളുകളില്‍ സത്യമുണ്ടെന്ന ഉറച്ച വിശ്വാസം പുലര്‍ത്തുന്നവരാണ് ഇവര്‍. കുടുംബത്തിലെയും തൊഴിലിടത്തെയും മംഗള കാര്യങ്ങള്‍ക്കായി നല്ല സമയം തെരഞ്ഞെടുക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്.

വിശ്വാസങ്ങള്‍ പിന്തുടരുന്നുണ്ടെങ്കിലും പലര്‍ക്കും അറിയാത്ത ഒന്നാണ് ‘കൂറുദോഷം’ അഥവാ കൂറുദോഷമുള്ള നക്ഷത്രം എന്നത്. 'കാലുള്ള നക്ഷത്രം' എന്നും ഇത് അറിയപ്പെടുന്നുണ്ട്. പൂയം നാളുകാരെ ബാധിക്കുന്ന പ്രധാന പ്രശ്‌നമാണിത്.

പൂയത്തിന് പുറമെ പൂരാടം, അത്തം എന്നീ നക്ഷത്രങ്ങള്‍ക്കും കൂറുദോഷം ഉണ്ടാകും. പൂരാടം നക്ഷത്രവും ധനു ലഗ്നവും, അത്തം നക്ഷത്രവും കന്നി ലഗ്നവും ഒത്തുവന്നാല്‍ കൂറുദോഷം സംഭവിക്കാം.  പൂയത്തിന് സമാനമാണ് പൂരാടത്തിന്റെ കൂറുദോഷം.

മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്കും കുടുംബത്തിനും ദോഷങ്ങള്‍ ഉണ്ടാക്കുന്ന നാളാണ് പൂയത്തിലെ കൂറുദോഷം. കൂറുദോഷം ഒഴിവാക്കിയാല്‍ പൂയം നക്ഷത്രം പ്രശ്‌നമുണ്ടാക്കില്ല. ദോഷമുണ്ടെന്ന് കണ്ടെത്തിയാല്‍ വിധിയാം വണ്ണം പരിഹാരം ചെയ്‌താല്‍ മാത്രം മതി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആയില്യം നാളുകാ‍ര്‍ നാഗദൈവങ്ങളെ ആരാധിക്കണോ ?