വിശ്വാസവും അന്ധവിശ്വാസം - ജ്യോതിഷം സത്യമോ?

ജ്യോതിഷം പറയുന്നതെല്ലാം സഹ്യമാണോ?

ഞായര്‍, 13 മെയ് 2018 (15:37 IST)
വിശ്വാസം, അന്ധവിശ്വാസം ഇത് രണ്ടും നാം നിത്യേന കേൾക്കുന്ന വാക്കുകളാകാം. "ഞാനെന്റെ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ട കാര്യം അവിശ്വസിക്കേണ്ടതുണ്ടോ‘? എന്ന് ചിലർ ചോദിക്കും. ‘ഞാൻ കണ്ടിട്ടില്ല അതുകൊണ്ട് വിശ്വസിക്കില്ല’ എന്ന് പറയുന്നവരും ഉണ്ട്. ഇത് രണ്ടും വിശ്വാസത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താം. 
 
അതേസമയം, ‘ ആ വഴി പോയവരാരും പിന്നെ തിരികെ വന്നിട്ടില്ല. എല്ലാവരും പറയുന്ന കാര്യമാ ഇത്. നീയും ചെയ്യണ്ട’ എന്ന് ഒരാളോട് പറയുന്നത് അന്ധവിശ്വാസമാണെന്ന് മനസ്സിലാക്കുന്നവരാണ് ഇന്നത്തെ തലമുറ. 
ഇനിയും ചോദിച്ചാൽ ഒറ്റവാക്കിൽ പറയാനാകും. ചോദ്യങ്ങളില്ലാത്ത ഉത്തരമാണ് വിശ്വാസം. എല്ലാ മനുഷ്യര്‍ക്കും ഉണ്ട് ഈ വിശ്വാസം. ചോദ്യങ്ങൾ മാത്രമുള്ള ഭയമാണ് അന്ധവിശ്വാസം.  
 
സ്വയം ആര്‍ക്കും എന്തും വിശ്വസിക്കാം, പക്ഷെ ആ വിശ്വാസം സമൂഹത്തിന് ദോഷകരമാവുമ്പോഴാണ് പ്രശ്നം. അവിടെയാണ് മന്ത്രവാദങ്ങളും പ്രാർത്ഥനകളും അമിത വിശ്വാസവും പതുക്കെ അന്ധവിശ്വാസവും ഉണ്ടാകുന്നത്. ഒരു വിശ്വാസം ശരിയല്ലെന്ന് തെളിയുമെങ്കിലും ചിലർക്ക് ആ വിശ്വാസത്തെ ഉപേക്ഷിക്കാൻ കഴിയാറില്ല. ഇത് അന്ധവിശ്വാസത്തിന്റെ പാതയാണ്. 
 
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജ്യോതിഷമെന്നാണ് ഇന്നത്തെ തലമുറ പറയുന്നത്. മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് അന്ന് ജീവിച്ചിരുന്ന മനുഷ്യര് എഴുതി വെച്ച കാര്യങ്ങൾ ഒരുമടിയുമില്ലാതെ അക്ഷരം പ്രതി വിശ്വസിച്ചു പോരുന്നതിനെ അന്ധവിശ്വാസമെന്നല്ലാതെ എന്ത് പറയണമെന്നാണിവർ ചോദിക്കുന്നത്. 
  
എന്നാൽ, ജ്യോതിഷം തന്നെ പറയുന്നുണ്ട്. ഒന്നും അമിതമല്ലെന്ന്. ജ്യോതിഷം നോക്കുന്നത് തന്നെ ഹിന്ദു മതത്തിലുള്ളവരാണ്. അപ്പോൾ അത് എല്ലാ മനുഷ്യർക്കുമുള്ളതല്ല. വിശ്വാസികളായ, ഹിന്ദു മനുഷ്യർക്കുള്ളതാണ്. ജ്യോതിഷം സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് പകുതിയിലധികം ആളുകളും. സത്യമല്ലെന്ന് തെളിയിക്കപ്പെട്ടാലും വിശ്വസിക്കാൻ കൂട്ടാക്കാത്തവർ. അതാണ്, അവരുടെ വിശ്വാസവും അവിശ്വാസികളുടെ അന്ധവിശ്വാസവും.      

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ക്ഷേത്രത്തില്‍ നാളികേരമുടയ്‌ക്കുന്നത് എന്തിന് ?