ക്ഷേത്രത്തില്‍ നാളികേരമുടയ്‌ക്കുന്നത് എന്തിന് ?
ക്ഷേത്രത്തില്‍ നാളികേരമുടയ്‌ക്കുന്നത് എന്തിന് ?
ഈശ്വരനെ പ്രീതിപ്പെടുത്താന്‍ അല്ലെങ്കില്‍ അനുഗ്രഹം നേടുന്നതിനായി ക്ഷേത്രങ്ങളില്‍ നാളികേരം അര്‍പ്പിക്കുന്നത് വിശ്വാസികളുടെ രീതിയാണ്. വിഘ്‌നങ്ങള്‍ അകറ്റി നല്ലത് സംഭവിക്കാനാണ് നാളികേരമുടയ്‌ക്കുന്നതെന്നാണ് വിശ്വാസം.
വിഘ്‌നങ്ങള്‍ അകറ്റാന്‍ ഗണങ്ങളുടെ അധിപനായ വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്താനാണ് നാളികേരമുടയ്‌ക്കുന്നത്. ഗണപതിക്ക് മൂന്ന് കണ്ണുള്ള നാളികേരം അര്‍പ്പിക്കുന്നതിലൂടെ സകല വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.
നാളികേരം ഒരിക്കല്‍ പൊട്ടിയില്ലെങ്കില്‍ അത് വീണ്ടും എടുത്ത് ഉടയ്ക്കരുത്. ഇക്കാര്യം അറിയാതെ പലരും ഈ പ്രവര്‍ത്തി ചെയ്യുന്നത് പതിവാണ്. ദോഷം മാത്രമാകും ഇതിലൂടെ ലഭിക്കുക എന്നാണ് പഴമക്കാര്‍ പറയുന്നത്. നാളികേരം പൊട്ടിയില്ലെങ്കില്‍ വേറെ വാങ്ങി വീണ്ടും ഉടയ്ക്കുന്നതാണ് ഉത്തമം.