വിവാഹജീവിതത്തിൽ പ്രശ്‌നങ്ങളാണോ? എങ്കിൽ പരിഹാരമിതാ

വിവാഹ ജീവിതത്തിൽ പ്രശ്‌നങ്ങൾ കൂടുകയാണോ? പരിഹാരമിതാ...

ബുധന്‍, 23 മെയ് 2018 (10:13 IST)
വിവാഹജീവിതത്തിൽ ചെറിയ ചെറിയ പിണക്കങ്ങൾ ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ അത് കൂടിയാലും പ്രശ്‌നമാണ്. ഇതിലും ജ്യോതിഷശാസ്‌ത്രത്തിൽ പരിഹാരമുണ്ട്.
 
ജാതകത്തിൽ ശുക്രൻ ബലവാനാണെങ്കിൽ എല്ലാ സുഖസൗഭാഗ്യങ്ങളും സന്തുഷ്‌ട കുടുംബജീവിതവും ലഭിക്കുമെന്നാണ് ജ്യോതിഷശാസ്‌ത്രം പറയുന്നത്. നവഗ്രഹങ്ങളിലൊന്നായ ശുക്രന്റെ രത്നമാണ് വജ്രം. ശുക്രൻ സുഖസൗഭാഗ്യങ്ങളുടെ കാരകനാണ്. വിവാഹകാരകനായ ശുക്രന്റെ നീചസ്ഥിതി വിവാഹ ജീവിതത്തിൽ വിള്ളൽ സൃഷ്‌ടിക്കും.
 
ശുക്രന്റെ ദോഷഫലങ്ങളെ നീക്കി ഗുണഫലങ്ങൾ വർദ്ധിപ്പിക്കാൻ വജ്രം ധരിക്കാറുണ്ട്. ജാതകപ്രകാരം ദുർബലനായിരിക്കുമ്പോൾ ദോഷകാഠിന്യം കുറയ്‌ക്കാൻ വജ്രം അണിയാവുന്നതാണ്. വജ്രം ധരിച്ചാൽ വിവാഹിതരുടെ ദാമ്പത്യം കൂടുതൽ ഊഷ്‌മളമാകും. അവിവാഹിതരായവരുടെ വിവാഹം പെട്ടെന്ന് നടക്കും. ശുദ്ധമായ വെള്ള നിറത്തിലുള്ള വജ്രമാണ് ഇതിനൊക്കെ ഏറ്റവും ഉത്തമം.
 
മുത്ത്, പവിഴം, പുഷ്യരാഗം എന്നിവ വജ്രത്തോടൊപ്പം ധരിക്കരുത്. രത്നങ്ങളിൽ ഏറ്റവും കാഠിന്യമുള്ളതും തിളക്കവുമുള്ളതായ വജ്രം ധരിക്കുന്നവർക്ക് ശുക്രപ്രീതിയാൽ സാമ്പത്തിക അഭിവൃദ്ധിയും സുഖസൗഭാഗ്യങ്ങളും ഉണ്ടാകും. എന്നാൽ ശുദ്ധമായ വജ്രമല്ല ധരിക്കുന്നതെങ്കിൽ അത് പലവിധ ബുദ്ധിമുട്ടുകൾക്കും കാരണമാവും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിവാഹം വേഗത്തില്‍ നടക്കണോ ?; ബന്ധം കൂടുതല്‍ ശക്തമാകണോ ? - ഇക്കാര്യം മാത്രം ചെയ്‌താല്‍ മതി