സ്വർണത്തെപ്പോലെ തന്നെ ആളുകൾ ഇഷ്ടപ്പെടുന്ന ലോഹമാണ് കെള്ളിയും. വെള്ളിയാഭരങ്ങൾ സ്ത്രീ പുരുഷഭേതമന്യേ എല്ലാവരും ധര്രിക്കാറുണ്ട്. വെള്ളിയാഭരണങ്ങൾ ധരിക്കുന്നതിലൂടെ ഐശ്വര്യവും സമ്പത്തും കൈവരും എന്നാണ് ജ്യോതിഷത്തിൽ പറയുന്നത് ശുക്രന്റെ പ്രീതി ലഭീക്കുന്നതിന് ഉത്തമ മാർഗമാണ് വെള്ളിയാഭരണങ്ങൾ ധരിക്കുക എന്നത്.
വെള്ളി ധരിക്കുന്നതില്ലൂടെ മാനസ്സികമായും, ശാരീരികമയും നിരവധി ഗുണങ്ങളും ഉള്ളതായി ജ്യോതിഷം ചൂണ്ടിക്കാട്ടുന്നുണ്ട്. വെള്ളി ആഭരണങ്ങൾധരിക്കുന്നതിലൂടെ അമിതമായ കോപത്തെ നിയന്ത്രിക്കുകയും മാനസിക സുഖം കൈവരികയും ചെയ്യും എന്നാണ് ജ്യോതിഷ പാണ്ഡിതർ പറയുന്നത്. ശാരീരികമായ ഗുണങ്ങൾ പകരാൻ കഴിയും വെള്ളി എന്ന ലോഹത്തിന്.
വെള്ളിക്ക് അണുക്കളെ നഷിപ്പിക്കാനുള്ള കഴിവുണ്ട്. നീർവീഴ്ച സന്ധിവാതം എന്നിവ കുറക്കുന്നതിന് വെള്ളി ആഭരണങ്ങൾ ധരിക്കുന്നത് നല്ലതാണ് എന്നാണ് പറയപ്പെടുന്നത്. ഐശ്വര്യവും ആരോഗ്യവും സമ്പത്തും ഒരുപോലെ പ്രദാനം ചെയ്യുന്ന ഒരു ഉത്തമ ലോഹമായാണ് വെള്ളിയെ കണക്കാക്കപ്പെടുന്നത്.