ദൃഷ്‌ടിദോഷത്തിന് പരിഹാരം കറുത്ത ചരടോ?
ദൃഷ്‌ടിദോഷം മാറാൻ കറുത്ത ചരട് ഉത്തമമോ?
Publish Date: Mon, 09 Jul 2018 (14:20 IST)
Updated Date: Mon, 09 Jul 2018 (14:25 IST)
ചരട് കെട്ടുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ശീലമല്ല. ചരട് കെട്ടുന്നതിന് ജാതിയോ മതമോ ദേശമോ ഒന്നും പ്രശ്‌നവുമല്ല. ഫാഷന്റെ പെരിൽ ചർട് കെട്ടുന്നവരുണ്ട് മന്ത്രിച്ച് കെട്ടുന്നവ്രും ഉണ്ട്. മന്ത്ർഇച്ച് ചരട് കെട്ടിയാൽ ദൃഷ്‌ടിദോഷം ശത്രുദോഷം തുടങ്ങിയ ദോഷങ്ങൾ മാറുമെന്നാണ് വിശ്വാസം.
കൈകളിലും കാലുകളിലും അരകളിലും വരെ ചരടുകൾക്ക് സ്ഥാനമുണ്ട്. പല നിറത്തിലുള്ള ചരടുകളും കെട്ടാറുമുണ്ട്. കറുപ്പ്, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ നീളുന്നു നിറങ്ങൾ. ചരടുകൾ ജപിച്ച് കെട്ടിയാൽ കെട്ടുന്നവർക്ക് ആത്‌മവിശ്വാസം കൈവരുമെന്നും പറയപ്പെടുന്നു.
കറുത്ത ചരടിനോടാണ് എല്ലാവർക്കും പ്രിയം കൂടുതൽ. കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി ,രാഹു പ്രീതികരമാണ്. ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷം തുടങ്ങിയ ദോഷങ്ങൾ മാറും. ദൃഷ്‌ടിദോഷം മാറാനും കറുത്ത ചരട് ഉത്തമമാണ്. നവഗ്രഹങ്ങളിലൊന്നായ ചൊവ്വയ്ക്ക് പ്രീതികരമായ നിറമാണ് ചുവപ്പ്. ദേവീ ക്ഷേത്രങ്ങളിൽ നിന്ന് ചുവന്നു ചരട് ജപിച്ച് കെട്ടുന്നത് ശത്രുദോഷം നീങ്ങാൻ ഉത്തമമാണ്. വിവാഹവേളയിൽ വരൻ വധുവിന് കെട്ടിക്കൊടുക്കുന്നത് മഞ്ഞച്ചരടാണ്. ദമ്പതികൾ തമ്മിലുള്ള ഐക്യവർധനവിനാണ് മഞ്ഞച്ചരടിൽ കോർത്ത് താലി ചാർത്തുന്നത്.