ഈ രാശിക്കാർ തമ്മിൽ വിവാഹം കഴിച്ചാൽ അടിച്ചുപിരിയും ! വായിക്കൂ

കാന്‍സര്‍ രാശിക്കാര്‍ വളരെ ദുര്‍ബല ഹൃദയരാണ്.

ഞായര്‍, 26 മെയ് 2019 (15:33 IST)
1. കാന്‍സര്‍ - അക്വേറിയസ്
 
കാന്‍സര്‍ രാശിക്കാര്‍ വളരെ ദുര്‍ബല ഹൃദയരാണ്. സന്തോഷവും സങ്കടവുമെല്ലാം വളരെ പെട്ടെന്നായിരിക്കും അനുഭവപ്പെടുക. എന്നാല്‍ അക്വേറിയസ് രാശിയില്‍പ്പെട്ടവര്‍ ജീവിതത്തില്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്. അവര്‍ പാറിപ്പറന്നു നടക്കാന്‍ ആഗ്രഹിക്കുമ്ബോള്‍ കാന്‍സര്‍ രാശിക്കാര്‍ ഒറ്റയ്‌ക്കിരിക്കാനും ഒതുങ്ങിക്കൂടാനുമാണ്‌ ആഗ്രഹിക്കുന്നത്.
 
2 ഏരീസ് - ടോറസ്
 
ഏരീസ് രാശിയില്‍പ്പെട്ടവര്‍ കഠിന ഹൃദയമുള്ളവരായിരിക്കും. ടോറസ് രാശിയില്‍പ്പെട്ടവരും ഏകദേശം ഇതേ സ്വഭാവക്കാരാണ്. അതുകൊണ്ടുതന്നെ പരസ്പരം വിട്ടുവീഴ്‌ച ചെയ്ത് മുന്നോട്ടുപോകാന്‍ ഇവര്‍ക്ക് കഴിയില്ല. വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവം കാരണം ഇവര്‍ തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിയാനും സാധ്യതയുണ്ട്.
 
3. ലിയോ - സ്‌കോര്‍പിയോ
 
ലിയോ രാശിയില്‍പ്പെട്ടവര്‍ ആത്മവിശ്വാസമുള്ളവരും, സ്വന്തം വഴി കണ്ടെത്തുന്നവരും സുന്ദരന്മാരും ആയിരിക്കും. മാനസികമായി പക്വത നേടിയിട്ടുള്ള ഇവര്‍ക്ക് മറ്റുള്ളവര്‍ തങ്ങളെ വിലയിരുത്തുന്നത് ഇഷ്ടമല്ല. ഒപ്പം സ്വന്തം നിലപാട് പ്രകടിപ്പിക്കുന്നവരാണ് ലിയോ രാശിക്കാര്‍. അതേസമയം സ്കോര്‍പിയന്‍സ് കഠിനഹൃദയരും അസൂയാലുക്കളുമാണ്. ഇവര്‍ക്ക് മറ്റുള്ളവരോട് നല്ല വാക്കുകള്‍ പറയാന്‍ ബുദ്ധിമുട്ടാണ്.
 
 
4. വിര്‍ഗോ - സാജിറ്റേറിയസ്
 
വിര്‍ഗോ രാശിയില്‍പ്പെട്ടവര്‍ കലാകാരന്മാരാണ്. അതുകൊണ്ടുതന്നെ പങ്കാളിയോട് കരുതലും കരുണയുമെല്ലാം ഉള്ളവരായിരിക്കും. സാജിറ്റേറിയസ് എപ്പോഴും സ്വന്തം കാര്യം നോക്കി നടക്കുന്നവരായിരിക്കും. വിര്‍ഗോ രാശിക്കാര്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഒരു സ്വഭാവ വിശേഷമാണിത്. ഈ രാശിയില്‍പ്പെട്ടവരാണ് പങ്കാളികളെങ്കില്‍ വിവാഹേതര ബന്ധങ്ങള്‍ ഉണ്ടാകാന്‍ എളുപ്പമാണ്.
 
5. ടോറസ് - സാജിറ്റേറിയസ്
 
സാജിറ്റേറിയന്‍സ് എപ്പോഴും സന്തോഷത്തില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. കൂട്ടുകാര്‍, പാര്‍ട്ടികള്‍ എന്നിങ്ങനെ കറങ്ങി നടക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. അതേസമയം ടോറസ് രാശിയില്‍പ്പെട്ടവര്‍ മുഴുവന്‍ സമയവും വീട്ടില്‍തന്നെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇഷ്ടങ്ങള്‍ മാറുമ്ബോള്‍ ബന്ധങ്ങള്‍ക്ക് വിള്ളലുകള്‍ സംഭവിക്കാന്‍ എളുപ്പമാണ്.
 
6. കാപ്രിക്കോണ്‍ - ജെമിനി
 
അങ്ങേയറ്റം സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉള്ളവരാണ് കാപ്രിക്കോണ്‍ രാശിക്കാര്‍. ഇതില്‍നിന്ന് നേര്‍ വിപരീത സ്വഭാവക്കാരാണ് ജെമിനി രാശിയില്‍പ്പെട്ടവര്‍. കഠിനഹൃദയര്‍ കൂടിയാണ് ജെമിനിക്കാര്‍. ഈ രാശിക്കാര്‍ തമ്മില്‍ പരസ്പരം യോജിച്ചുപോകാന്‍ ബുദ്ധിമുട്ടാണ്.<br />
 
7. ലിബ്ര - വിര്‍ഗോ
 
ലിബ്രന്‍സ് സ്വാതന്ത്ര്യകാംക്ഷികളും സാമൂഹിക ജീവികളുമായിരിക്കും. എന്നാല്‍ വിര്‍ഗോ രാശിയില്‍പ്പെട്ടവര്‍ സ്വന്തം കാര്യങ്ങള്‍ക്ക് എപ്പോഴും മുന്‍ഗണന കൊടുക്കുന്നവരാണ്. ലിബ്ര രാശിക്കാരായ പങ്കാളിയുടെ അശ്രദ്ധയും പരിഗണനയില്ലായ്‌മയും ഇവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. വളരെ പെട്ടെന്ന് തകര്‍ന്നു പോകുന്ന ബന്ധമായിരിക്കും ഇവരുടേത്.
 
8. സ്‌കോര്‍പിയോ - ഏരീസ്
 
ലളിതജീവിതം ആഗ്രഹിക്കുന്നവരാണ് സ്കോര്‍പിയന്‍സ്. ഏരീസ് രാശിക്കാരാണെങ്കില്‍ സാങ്കല്‍പ്പിക ലോകത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ പങ്കാളിയെ സ്വന്തം വഴിക്ക് കൊണ്ടുവരാന്‍ ഏരീസുകാര്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഇത് ഇവര്‍ തമ്മിലുള്ള ബന്ധം പിരിയാന്‍ കാരണമാകും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വീട്ടിൽ സന്തോഷം നിറക്കുന്നതിൽ ഇക്കാര്യങ്ങൾക്ക് വലിയ പങ്കാണുള്ളത് !