Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിത വിജയം കൈവരിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം!

ജീവിത വിജയം കൈവരിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം!

ജീവിത വിജയം കൈവരിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം!
, ഞായര്‍, 26 ഓഗസ്റ്റ് 2018 (14:28 IST)
ജീവിതത്തിൽ വിജയം കൈവരിക്കാൻ നാം നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്. അത് പെട്ടെന്നൊരു ദിവസം യാദൃശ്ചികമായി ലഭിക്കുന്നതല്ല. ഭൂരിഭാഗം ആൾക്കാരിലും അലസതയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. എന്ത് കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോഴും രണ്ട് മനസ്സായിരിക്കും. പോസിറ്റീവും നെഗറ്റീവും അത് എല്ലാവരിലും ഉണ്ടാകുന്നതാണ്. നെഗറ്റീവ് സൈഡ് എടുക്കുമ്പോഴാണ് എല്ലാ കാര്യങ്ങളിലും മടി തോന്നുന്നത്.
 
മടി ഒഴിവാക്കി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ ലക്ഷ്യം കൈവരിക്കാനാകും. എല്ലാ കാര്യങ്ങളിലും അലസത പ്രകടമാക്കുമ്പോൾ നമ്മൾ മടിച്ച് തന്നെ ഇരിക്കും. ഒരു കാര്യവും ശ്രദ്ധയോടെ ചെയ്യാനാകില്ല.
 
നമുക്ക് ചുറ്റും അദൃശ്യമായ ശക്തി ഉണ്ടെന്ന് മനസിലാക്കി ഈശ്വര ചിന്തയോടെ ജീവിച്ചാൽ നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടാനാകും. ഒരു ദിവസം വിജയകരമായി തുടങ്ങുന്നതിന് നാം തന്നെ ശ്രമിക്കേണ്ടതുണ്ട്. അത് നമ്മുടെ കൈകളിൽ മാത്രമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം നമ്മളെ തേടി വരും. ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളിതാ...
 
സൂര്യോദയത്തിന് മുന്നേ വലതുവശം ചരിഞ്ഞ് എഴുന്നേൽക്കുക. എഴുന്നേറ്റതിന് ശേഷം ഭൂമിദേവിയെ തൊഴുക. അപ്പോൾ നമുക്ക് മനസ്സിന് സുഖം കിട്ടും. പിന്നീട് കാര്യങ്ങളെല്ലാം ചെയ്യാൻ ഉൻ‌മേഷമായിരിക്കും. ശേഷം കുളിച്ച് നിലവിളക്ക് കൊളുത്തി ഗണപതി വന്ദനത്തിന് ശേഷം ഇഷ്‌ടമുള്ള ദൈവത്തെ പ്രാർത്ഥിക്കുക. ദിവസേന സൂര്യദേവനെ പ്രാർത്ഥിക്കുക. സൂര്യനമസ്‌ക്കാരം ശീലമാക്കുന്നതും നല്ലതാണ്. ഭക്ഷണം കഴിക്കുമ്പോഴും കഴിച്ചതിന് ശേഷവും ഈശ്വരനോട് നന്ദി പറയുക. അറിഞ്ഞുകൊണ്ട് മറ്റൊരാളെ ഉപദ്രവിക്കരുത്, മരൊരാളെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്. നന്മ ചെയ്‌താൽ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി  എന്നീ  കാലഘട്ടങ്ങൾ വലിയ ദോഷം കൂടാതെ കടന്നുപോകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വപ്‌ന സുന്ദരമായ വീട്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്!