നാളുകളും നക്ഷത്രങ്ങളും നോക്കി ശുഭകരമായ കാര്യങ്ങള്‍ക്ക് സമയം തെരഞ്ഞെടുക്കുന്നവരാണ് ഹൈന്ദവര്‍. മറ്റു വിഭാഗങ്ങളില്‍ ഉള്ളവരും അവരുടേതായ വിശ്വാസങ്ങളില്‍ നിന്നുകൊണ്ട് നല്ലതും ചീത്തയും ആയ സമയങ്ങളെ വേര്‍തിരിക്കാറുണ്ട്.
ദോഷങ്ങള്‍ തിരിച്ചറിയാനും പ്രതിവിധികള്‍ ചെയ്യാനുമാണ് നാളുകള്‍ നോക്കുന്നത്. ചിട്ടയായ ആചാരക്രമങ്ങളിലൂടെ ദോഷങ്ങള്‍ ഒഴിവാക്കാം. ഇതിലൊന്നാണ് ഗണ്ഡാന്ത ദോഷം. വിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്നവര്‍ക്ക് പോലും ഈ ദോഷം എന്താണെന്ന് വ്യക്തമായി അറിയില്ല.
അശ്വതി, മകം, മൂലം ഈ നാളുകളുടെ ആദ്യഭാഗത്തും ആയില്യം, തൃക്കേട്ട, രേവതിയുടെ അവസാനത്തെ ഭാഗത്തും നക്ഷത്ര ദോഷമുണ്ട്. അശ്വതി, മകം, മൂലം ഇതിന്റെ ആദ്യ ഭാഗത്ത് ജനിച്ചവർക്കോ അച്ഛനമ്മമാർക്കോ ഈ നക്ഷത്ര ദോഷം കൊണ്ട് ദോഷാനുഭവം
അതുപോലെ ആയില്യം, കേട്ട, രേവതിയുടെ അവസാനഭാഗത്ത് ജനിക്കുന്ന വർക്കോ അച്ഛനമ്മമാർക്കോ ഈ ജനനസമയം കൊണ്ട് ചില അരിഷ്ടതകൾ വരാം. ഇതിനെയാണ് ഗണ്ഡാന്തദോഷം എന്നു പറയുന്നത്.