ഗൗളി കിടക്കയിൽ വീഴുന്നത് എന്തിന്റെ സൂചന ?; ദോഷങ്ങള്‍ അകലുമോ ?
ഗൗളി കിടക്കയിൽ വീഴുന്നത് എന്തിന്റെ സൂചന ?; ദോഷങ്ങള്‍ അകലുമോ ?
വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത് ഭക്തരിലൂടെയാണ്. അന്ധമായ വിശ്വാസം ഉള്ളവരും അല്ലാത്തവരും സമൂഹത്തിലുണ്ട്. പലതരത്തിലുള്ള ആചാര രീതികളും പ്രാര്‍ഥനകളും നിലനില്‍ക്കുന്നതിനാല്‍ ജ്യോതിഷത്തെ ആശ്രയിക്കുന്നവര്‍ കൂടുതലാണ്.
ജ്യോതിഷമെന്ന പോലെ തന്നെ പ്രചാരമുള്ള ശാസ്ത്രമാണ് ഗൗളി ശാസ്ത്രം. പുരാതനകാലം മുതല്‍ ഗൗളിയെ ശേഷ്ഠമായി കരുതിപ്പോരുക കൂടി ചെയ്‌തിരുന്നു ഒരു വിഭാഗമാളുകള്‍. ഇന്നും ഈ വിശ്വാസം തുടര്‍ന്നു പോരുന്നുണ്ട്.
ഗൗളി ശാസ്ത്രത്തിൽ പറയുന്നത് പോലെയുള്ള കാര്യങ്ങള്‍ സംഭവിച്ചാല്‍ കുടുംബത്തിലും ബന്ധങ്ങളിലും ദോഷങ്ങള്‍ സംഭവിക്കുമെന്നാണ് വിശ്വാസം. ഇതിലൊന്നാണ് ഗൗളി കിടക്കയിലും സമീപത്തും വീഴുന്നതുമായി ബന്ധപ്പെട്ട വിശ്വാസം.
ഗൗളി കിടക്കയിൽ വീഴുന്നത് വരാനിരിക്കുന്ന ദുഖങ്ങളുടെ സൂചനയാണെന്നാണ് ഗൗളി ശാസ്‌ത്രത്തില്‍ പറയുന്നത്. ഇരിപ്പിടത്തിലാണ് വീണതെങ്കില്‍ സുഖദുഃഖങ്ങൾ സമ്മിശ്രമായി ഭവിക്കുമെന്നും പറയുന്നു.
ഇത്തരത്തിലുള്ള ദോഷങ്ങള്‍ അകലാന്‍ പ്രാര്‍ഥനകളും വഴിപാടുകളിലൂടെയും സാധിക്കുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.